Monday February 27, 2017
Latest Updates

മോഷ്ടാവിനെ തടഞ്ഞു വച്ച ഏഷ്യന്‍ ഷോപ്പ് ജീവനക്കാര്‍ക്കെതിരെ വംശീയ ആക്രമണം

മോഷ്ടാവിനെ തടഞ്ഞു വച്ച ഏഷ്യന്‍ ഷോപ്പ് ജീവനക്കാര്‍ക്കെതിരെ വംശീയ ആക്രമണം

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും വംശീയ ആക്രമണം. ഡബ്ലിനിലെ കൊണേല്‍ സ്ട്രീറ്റിലെ ഏഷ്യാക്കാരുടെ ഉടമസ്ഥതയിലുള്ള ഷോപ്പില്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വംശീയ ആക്രമണം ഉണ്ടായത്. കടയില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ച അയര്‍ലണ്ടുകാരനെ കടയിലെ ജീവനക്കാര്‍ തടഞ്ഞു വച്ചതോടെയാണ് കടയ്ക്ക് നേരെ രൂക്ഷമായ ആക്രമണം ഉണ്ടായത്.മോഷ്ടാവിനെ കടയില്‍ തടഞ്ഞു വച്ചിരിക്കുന്നത് കണ്ട വഴിപോക്കര്‍ കടയ്ക്ക് നേരെആക്രമണം അഴിച്ചു വിടുകയായിരുന്നു. മോഷ്ടാവിനെ കൈമാറാന്‍ കടയിലെ ജീവനക്കാര്‍ ഗാര്‍ഡയ്ക്ക് ഫോണ്‍ ചെയ്തു കാത്തിരിക്കുന്നതിനിടെയാണ് ആക്രമണം രൂക്ഷമായത്.

കടയിലേക്ക് ഇരച്ചു കയറിയ വഴിപോക്കര്‍ കടയിലെ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയില്‍ അസഭ്യം പറഞ്ഞുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷം ഏകദേശം 20 മിനിറ്റോളം നീണ്ടു നിന്നതായി
ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ഗാര്‍ഡ എത്തുന്നതിനു മുമ്പേ അക്രമികള്‍സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഡബ്ലിനിലെ കടകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നേരെ ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്ന് ഡബ്ലിനിലെ ചെറുകിട
ബിസിനസ് സംരംഭകരുടെ സംഘടന പ്രതിനിധി പറഞ്ഞു. ആക്രമണത്തിന്റെ ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

രോക്ഷാകുലരായി എത്തിയ ഒരു സംഘം ചെറുപ്പക്കാര്‍ കടയുടെ അടച്ചിട്ട വാതില്‍ ചവുട്ടി പൊളിച്ച് അകത്തു കയറി ജീവനക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ്പുറത്ത് വന്നത്. കുറച്ച് നേരം തെരുവില ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ്
അക്രമി സംഘം മടങ്ങിയത്. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നു വ്യാപകആവശ്യം ഉയര്‍ന്നിട്ടുണ്ട്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും നോര്‍ത്ത് ഡബ്ലിന്‍ ടിഡി ഫിനിന്‍ മഗ്രാത്ത്
ആവശ്യപ്പെട്ടു

Scroll To Top