Thursday February 23, 2017
Latest Updates

മോഷണ പരമ്പര :ഗാര്‍ഡ- ഇന്ത്യന്‍ കമ്മ്യൂണിറ്റി സംയുക്ത യോഗം ഇന്ന് സ്ലൈഗോയില്‍

മോഷണ പരമ്പര :ഗാര്‍ഡ- ഇന്ത്യന്‍ കമ്മ്യൂണിറ്റി സംയുക്ത യോഗം ഇന്ന് സ്ലൈഗോയില്‍

സ്ലൈഗോ: ഇന്ത്യക്കാരുടെ വീടുകള്‍ ലക്ഷ്യമാക്കി വര്‍ദ്ധിച്ചുവരുന്ന മോഷണ പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ മുന്‍കൈ എടുത്ത് നടത്തുന്ന ഗാര്‍ഡ ഇന്‍ഫര്‍മേഷന്‍ ഇവനിംഗ് ഇന്ന് (ഏപ്രില്‍ 17) സ്ലൈഗോയില്‍ നടക്കുമെന്ന്  ട്രഷറര്‍ തോമസ് മാത്യു മുഞ്ഞേലില്‍ അറിയിച്ചു.

റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകുന്നേരം 6 മുതല്‍ 7.30 വരെ നടക്കുന്ന യോഗത്തില്‍ വീട്ടില്‍ എടുക്കേണ്ട സുരക്ഷ മുന്‍കരുതലുകളെക്കുറിച്ചും മോഷണം നടന്നാല്‍ എടുക്കേണ്ട നടപടികളെക്കുറിച്ചും വിശദീകരിക്കും.

പൊതുജനങ്ങള്‍ക്ക് ഗാര്‍ഡയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഭീതിയിലായിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ ധൈര്യപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഈ യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Scroll To Top