Monday November 20, 2017
Latest Updates

മോര്‍ട്ട് ഗേജ് നിരക്കുകള്‍ കുറച്ച് ഐറിഷ് ബാങ്കുകള്‍; വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് ഗുണഭോക്താക്കള്‍ക്കും ഗുണകരമാകും

മോര്‍ട്ട് ഗേജ് നിരക്കുകള്‍ കുറച്ച് ഐറിഷ് ബാങ്കുകള്‍; വീട് വാങ്ങാനിരിക്കുന്നവര്‍ക്ക്  ഗുണഭോക്താക്കള്‍ക്കും ഗുണകരമാകും

ഡബ്ലിന്‍ :ബാങ്കുകള്‍ മോര്‍ട്ട് ഗേജ് നിരക്കുകള്‍ വെട്ടിക്കുറക്കുന്നതില്‍ ബാങ്കുകളുടെ മാല്‍സര്യം ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എഐബിയുള്‍പ്പടെ മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

വായ്പ നല്കകാനായുള്ള മത്സരം ഉണ്ടെന്ന് വിപണിയില്‍ പ്രതീതി ജനിപ്പിക്കുന്നു എന്നതിലുപരി യൂറോപ്യന്‍ ബാങ്കിന്റെ കുറഞ്ഞ പലിശയോട് താരതമ്മ്യപ്പെടുത്തി ഇപ്പോള്‍ ഈടാക്കുന്ന കൂടിയ നിരക്കുകള്‍ കുറയ്ക്കാതെ ബാങ്കുകള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആവാത്ത സ്ഥിതിയുമാണുള്ളത്.

എഐബി അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ നിരക്ക് കുറച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാങ്ക് ഓഫ് അയര്‍ലണ്ടും അവരുടെ മോര്‍ട്ട്ഗേജ് നിരക്ക് വെട്ടിക്കുറച്ചത്.കുറച്ച് കാലമായി മറ്റ് യൂറോപ്യന്‍ ബാങ്കുകളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന നിരക്കായിരുന്നു അവര്‍ ഈടാക്കി വന്നിരുന്നത്.അതിനു പകരം മൂന്ന് ശതമാനം മോര്‍ട്ട്ഗേജ് നിരക്കാണ് വായ്പാമൂല്യമെന്ന അനുപാതം പരിഗണിക്കാതെ ബാങ്ക് പ്രഖ്യാപിച്ചത്.

വായ്പയെടുക്കുന്നവര്‍ക്ക് ഒന്നോ രണ്ടോ അഞ്ചോ വര്‍ഷത്തേക്ക് ഈ നിരക്കില്‍ വായ്പ ലഭിക്കും.ഫസ്റ്റ് ടൈം ബയേഴ്സിന് ബാങ്കിന്റെ ഒരു വര്‍ഷത്തെ ഫിക്സഡ് നിരക്ക് നേരത്തെ 3.35% ആയിരുന്നു. അതാണ് 3% വരെ കുറച്ചത്.ഉദാഹരണത്തിന്, 30 വര്‍ഷത്തിനു മുകളിലെ കാലാവധിയില്‍ 270,000 യൂറോയുടെ 90% വായ്പയെടുക്കുന്ന ആള്‍ക്ക് 50 യൂറോ പ്രതിമാസം കുറയും.

ബാങ്കിന്റെ 10 വര്‍ഷ ഫിക്സഡ് വായ്പകളുടെ പലിശ നിരക്ക് 80% വരെ വായ്പക്ക് 3.5%വും മൂല്യത്തിന്റെ 80% വരെ വായ്പക്ക് 3.3% വും വരെ കുറച്ചു..

കഴിഞ്ഞ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഹാവെന്‍ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് വെട്ടിക്കുറച്ചിരുന്നു. ഇബിഎസ് നിശ്ചിത സ്ഥിര മോര്‍ട്ട്ഗേജ് നിരക്കുകളിലും ഇളവു വരുത്തിയിരുന്നു.കെബിസി 10 വര്‍ഷത്തെ അവരുടെ കുറഞ്ഞ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് നിരക്കാണ് അവതരിപ്പിച്ചത്.

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഈ പുതിയ നീക്കം രാജ്യത്താകമാനം മോര്‍ട്ട്ഗേജ് ഉടമകള്‍ക്ക് ഗുണം ചെയ്യുമെന്ന് ബോങ്കേഴ്സ് മേധാവി മാര്‍ക്ക് വെലന്‍ പറഞ്ഞു.ലോണ്‍ എടുക്കുന്നവര്‍ക്കുള്ള നല്ല വാര്‍ത്തയാണിത്.ഐറിഷ് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ സൃഷ്ടിക്കുന്നതിനു സഹായിക്കുന്നതാണ് ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഫിക്സഡ് നിരക്കെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top