Tuesday September 19, 2017
Latest Updates

മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് ഭവനമേഖലയിലെ നിയന്ത്രണങ്ങള്‍ക്ക് പരിഹാരമാവുമെന്ന് ധനകാര്യമന്ത്രി

മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് ഭവനമേഖലയിലെ നിയന്ത്രണങ്ങള്‍ക്ക് പരിഹാരമാവുമെന്ന് ധനകാര്യമന്ത്രി

ഡബ്ലിന്‍: വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നല്‍കാനുള്ള തീരുമാനം രാജ്യത്ത് വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും സഹായകരമായ ആശയമാണെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. ഇന്‍ഷുറന്‍സ് നല്‍കുന്നതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡെപ്പോസിറ്റില്‍ തന്നെ വീട്വാങ്ങാനാകുമെന്നും ധനമന്ത്രി പറഞ്ഞു. ആദ്യമായി വീട് വാങ്ങുന്നവരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനമായി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. പുതിയ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്‌കീം അവതരിപ്പിക്കുന്നതിനു മുന്‍പേ മറ്റ് പല രാജ്യങ്ങളിലും മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നിലവിലുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോങ്, നെതര്‍ലാന്‍ഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നിലവിലുണ്ട്. ഈ രാജ്യങ്ങളെ മാതൃകയാക്കിയാണ് അയര്‍ലണ്ടിലും മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നടപ്പിലാക്കിയത്. മോര്‍ട്ട്‌ഗേജ് ഇടപാടുകാരന്‍ തവണകള്‍അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും തങ്ങളുടെ തുക തിരിച്ച് പിടിക്കുന്നതിനാണ് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ അയര്‍ലണ്ടും തീരുമാനിച്ചത്.ജനുവരിയോടെ ഇത് നിലവില്‍ വരും 

ഇതോടെ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും മോര്‍ട്ട്‌ഗേജ് ഇടപാടുകാര്‍ക്ക് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയായ ജെന്‍വര്‍ത്ത് ഫിനാന്‍ഷ്യല്‍ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരന്തരം ആവശ്യം ഉയര്ന്നതിനെ തുടര്ന്നാണ് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്‌കീമിന് അനുമതി നല്‍കിയത്.

Scroll To Top