Monday August 21, 2017
Latest Updates

മോര്‍ട്ട്‌ഗേജ് അപേക്ഷകരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനം ആക്കിയത് പുനഃപരിശോധിച്ചേക്കും

മോര്‍ട്ട്‌ഗേജ് അപേക്ഷകരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനം ആക്കിയത് പുനഃപരിശോധിച്ചേക്കും

ഡബ്ലിന്‍: പുതിയ മോര്‍ട്ട്‌ഗേജ് അപേക്ഷകരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനം ആക്കിയത് പുനഃപരിശോധിച്ചേക്കും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ സര്‍ക്കാര് തന്നെ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ ഗവണ്‍മെന്റ് സമ്മര്‍ദ്ദം ശക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബാങ്ക് സ്വതന്ത്ര സ്ഥാപനമാണെങ്കിലും സര്ക്കാരും ക്യാബിനറ്റ് അംഗങ്ങളും ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. 

20 ശതമാനം ഡെപ്പോസിറ്റ് വളരെ കൂടിയ നിരക്കാണെന്ന് ബാങ്ക് പ്രതിനിധികളെ ധരിപ്പിച്ചതായി പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്രയും കൂടിയ തുക അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 15 ശതമാനം വരെ ഡെപ്പോസിറ്റ് അംഗീകരിക്കാവുന്ന നിരക്കാണെന്ന് മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് പുതിയ നിയമ ഭേദഗതിയില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാബിനറ്റിലെ മറ്റ് അംഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു. 

രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നതിനിടെ ഡെപ്പോസിറ്റ് തുക ഇരട്ടിയായി വര്‍ധിപ്പിച്ചത് സര്‍ക്കാരില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഡെപ്പോസിറ്റ് തുക വര്‍ധിപ്പിച്ചതിനെതിരെ ബാങ്കിംഗ് മേഖലയില്‍ നിന്ന് അള്‍സ്റ്റര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളും എതിര്‍പ്പ് അറിയിച്ചു.

Scroll To Top