Monday January 23, 2017
Latest Updates

മോഡി ഭരണത്തില്‍ വന്നാല്‍ ഇന്ത്യ ശപ്പിക്കപ്പെട്ട രാഷ്ട്രമായി മാറുമെന്ന് ബാലകൃഷ്ണപിള്ള

മോഡി ഭരണത്തില്‍ വന്നാല്‍ ഇന്ത്യ ശപ്പിക്കപ്പെട്ട രാഷ്ട്രമായി മാറുമെന്ന് ബാലകൃഷ്ണപിള്ള

തൃശൂര്‍: നരേന്ദ്ര മോഡി ഭരണത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ ഇന്ത്യ ശപ്പിക്കപ്പെട്ട രാഷ്ട്രമാകുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. കുന്ദംകുളത്ത് പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ ഇന്നലെയാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പോസ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത്.

എല്ലാ സര്‍വേ ഫലങ്ങളിലും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന്  പ്രവചിക്കപ്പെടുന്നു. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്നാണ് ഒട്ടുമിക്ക സര്‍വേ ഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് പിള്ള രംഗത്ത് വന്നത്.

സര്‍വേ ഫലങ്ങള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. പിള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന ബിജെപിക്കാര്‍ അദ്ദേഹത്തെ തടഞ്ഞു. ഒടുവില്‍ പോലീസ് എത്തിയാണ് ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്തത്.

Scroll To Top