Friday January 20, 2017
Latest Updates

മോഡി പ്രധാനമന്ത്രി ആയാല്‍ കര്‍ണാടക വിടുമെന്ന് ദേവഗൌഡ

മോഡി പ്രധാനമന്ത്രി ആയാല്‍ കര്‍ണാടക വിടുമെന്ന് ദേവഗൌഡ

ബാംഗ്ലൂര്‍: നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയാല്‍ കര്‍ണാടക വിടുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ. ഷിമോഗയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും ജെഡിഎസ് മേധാവി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ല, നരേന്ദ്ര മോഡി പ്രധാമന്ത്രിപഥം സ്വപ്നം കാണുകയാണ്, മോഡി പ്രധാനമന്ത്രിയാകുന്ന സാഹചര്യം ഉണ്ടായാല്‍ ഞാന്‍ കര്‍ണ്ണാടക വിട്ട് മറ്റെവിടേയ്‌ക്കെങ്കിലും പോകും അദ്ദേഹം പറഞ്ഞു. നേരത്തെ മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന് ജ്ഞാനപീഠം ജേതാവായ യുആര്‍ അനന്തമൂര്‍ത്തിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം വാക്ക് മാറ്റി പറഞ്ഞു.

2004 ല്‍ യുപിഎക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സോണിയ പ്രധാനമന്ത്രി ആയാല്‍ താന്‍ തറയില്‍ കിടന്നു ഉരങ്ങുമെന്നും ശിഷ്ടകാലം വെള്ള വസ്ത്രം മാത്രമേ ധരിക്കൂ എന്നും ബിജെപി നേതാവ് സുഷമ സ്വരാജ് പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയതോടെ സുഷമ രക്ഷപെട്ടു. ദേവഗൌഡ ഇനി കര്‍ണാടക വിടേണ്ടി വരുമോ എന്നാണു അറിയേണ്ടത്.

Scroll To Top