Saturday April 29, 2017
Latest Updates

മോഡി തരംഗത്തില്‍ ഓഹരി വിപണിയും കുതിക്കുന്നു

മോഡി തരംഗത്തില്‍ ഓഹരി വിപണിയും കുതിക്കുന്നു

മുംബൈ: ലോകസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പോസ്റ്റ് പോള്‍ സര്വേകളും മോഡിയുടെ വിജയം പ്രവചിച്ചത് ഓഹരി വിപണിക്ക് നേട്ടമായി. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന പ്രവചനത്തെ തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോടിലെത്തി.

മോഡി സര്‍ക്കാരില്‍ കണ്ണ് നട്ടിരിക്കുന്ന ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 400 പോയിന്റിലധികം വര്‍ധിച്ച് 24000 എത്തിയപ്പോള്‍ നിഫ്റ്റി 126.75 പോയിന്റിന്റെ അധിക നേട്ടത്തോടെ 7140ല്‍ വ്യാപാരം തുടരുന്നു. മുംബൈ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും റെക്കോഡ് നേട്ടം കൈവരിച്ചത് രൂപയ്ക്ക് ഗുണം ചെയ്തതായും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.

ഡോളറുമായി താരതമ്യം ചെയ്താല്‍ രൂപയുടെ മൂല്യം 60ല്‍ താഴെയെത്തി. നരേന്ദ്ര മോഡി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചിരുന്നു. പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ മോഡി തരംഗം വ്യക്തമായതോടെ ഇത് വീണ്ടും വര്‍ദ്ധിച്ചതായി ഓഹരിവിപണിയില്‍ നിനുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Scroll To Top