Saturday January 21, 2017
Latest Updates

മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും

മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്  പങ്കെടുക്കും. ഏറെ ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാക് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. നവാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി പാകിസ്ഥാനില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിരുന്നു.

പാക് വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഷെരീഫിനൊപ്പം ചടങ്ങില്‍ പങ്കെടുക്കും. ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി പാക് സൈന്യത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ നവാസ് ഷെരീഫ് മോഡിയുടെ ക്ഷണം സ്വീകരിക്കണമെന്ന് അദേഹത്തിന്റെ മകള്‍ മറിയം ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഷെരീഫിന്റെ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. തിങ്കളാഴ്ച രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. നവാസ് ഷെരീഫിനെ കൂടാതെ എല്ലാ സാര്‍ക്ക് രാജ്യങ്ങളുടെയും ഭരണത്തലവന്‍മാരെയും മോഡി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Scroll To Top