Monday November 20, 2017
Latest Updates

മോഡിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മോഹനാത്മകമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഇന്ത്യയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമാവും 

മോഡിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മോഹനാത്മകമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഇന്ത്യയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമാവും 

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ മോഹനാത്മകമെന്ന് പ്രധാനമന്ത്രി ലിയോവരദ്കര്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ട്വിലിയോ ആസ്ഥാനത്തെ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

ഇന്ത്യന്‍ വാണിജ്യ സമൂഹത്തെ അയര്‍ലണ്ടിലേക്ക് ക്ഷണിക്കാനും വരദ്കര്‍ മടികാട്ടിയില്ല.സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ പ്രധാനമന്ത്രി സിസ്‌കോ, ഫെയ്സ്ബുക്ക്, ആപ്പിള്‍, ഗൂഗിള്‍ എന്നീ കമ്പനി എക്സിക്യൂട്ടീവ്മാരുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ ഇന്ത്യന്‍ സിഇഒ ആയ സുന്ദര്‍ പിച്ചയെയും അദ്ദേഹം കണ്ടിരുന്നു.ലിയോ വരദ്കര്‍ മൂന്നിനാണ് വെസ്റ്റ് കോസ്റ്റിലെ മൂന്നു ദിവസത്തെ വ്യാപാര ദൗത്യത്തിന്റെ ഭാഗമായാണ് ട്വിലിയോ ആസ്ഥാനത്ത് എത്തിയത്.

അയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെ വരദ്കര്‍ താരതമ്യം ചെയ്തു.മോഡിയുടെ ‘നവ ദര്‍ശന’ത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പറഞ്ഞ വരദ്കര്‍ പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ മികച്ച ആശയമാണെന്ന് പറഞ്ഞു.

ഇന്ത്യന്‍ സംരംഭകത്വം മുറുകെപ്പിടിച്ച് വിദേശത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നൂതന സംരംഭമാണ് അത്. അത് നന്നായി ഇന്ത്യ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.യൂറോപ്പില്‍ ബിസിനസ് നടത്താന്‍ ഏറ്റവും അനുയോജ്യമായ ഇടം അയര്‍ലണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.വ്യാപാര കാര്യത്തില്‍ വളരെ തുറന്ന സമീപനമാണ് ഞങ്ങള്‍ക്കുള്ളത്.അതിനാല്‍ ബഹുസ്വര സമൂഹത്തെ നാം സ്വീകരിക്കുന്നു, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍,ഇന്തോ-അമേരിക്കന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ വര്‍ധിച്ചുവരികയാണ്.അവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക വഴി യൂറോപ്യന്‍ വിപണികളിലേക്ക് കടന്ന് കയറുയാണ് അവര്‍ ചെയ്യുന്നതെന്നും വരദ്കര്‍ പറഞ്ഞു.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വളരെ ആകര്‍ഷണീയമായ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുള്ള രാജ്യമാണ് അയര്‍ലണ്ടെന്നു ഐ.ഡി.എ സി.ഇ.ഒ മാര്‍ട്ടിന്‍ ഷാനഹാന്‍ പറഞ്ഞു. ഇപ്പോള്‍ അയര്‍ലണ്ടിലെ തൊഴിലാളികളില്‍ ഏകദേശം 10 ശതമാനവും ഇന്ത്യന്‍ വേരുകളുള്ളവരാണെന്നും ഷാനഹാന്‍ പറഞ്ഞു.

ഐ.ഡി.എയുടെ സി.ഇ.ഒ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച് ടെക്നോളജി, ഫിനാന്‍ഷ്യല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്‍ഫോസിസ്, എച്ച്സിഎല്‍, വിപ്രോ, ടെക്ക് മഹീന്ദ്ര, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും അയര്‍ലണ്ടില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

അയര്‍ലണ്ടിലെ വിദേശ നിക്ഷേപങ്ങളില്‍ 27 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ നടത്തിയിരിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍.അതേ സമയം കൂടുതല്‍ നിക്ഷേപം നടത്താനുള്ള കരാറുകള്‍ പുരോഗമിക്കുന്നുമുണ്ട്.

Scroll To Top