Tuesday May 23, 2017
Latest Updates

മോഡിയുടെ പ്രസംഗം കേള്‍പ്പിക്കാനാകില്ലെന്ന് തമിഴ്‌നാടും ബംഗാളും

മോഡിയുടെ പ്രസംഗം കേള്‍പ്പിക്കാനാകില്ലെന്ന് തമിഴ്‌നാടും ബംഗാളും

ന്യൂഡല്‍ഹി: അധ്യാപക ദിനമായ സെപ്റ്റംബര്‍ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. പ്രസംഗം കേള്‍പ്പിക്കാനാകില്ലെന്ന ശക്തമായ നിലപാട് എടുത്ത് തമിഴ്‌നാടും ബംഗാളും രംഗത്ത് വന്നു. 3. 30 മുതല്‍ 5 മണി വരെ പ്രസംഗം കേള്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. മോഡിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള കൃത്രിമപദ്ധതിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ചില ഘടക കക്ഷികളും ഉത്തരവിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു.

പ്രസംഗം സ്‌കൂള്‍ സമയത്തിന് ശേഷമായതിനാല്‍ വിദ്യാര്‍ത്ഥികളെ പിടിച്ചിരുത്താന്‍ കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തമിഴിനെ ഇകഴ്ത്തി സംസ്‌കൃതത്തെ ഉയര്‍ത്തിക്കാട്ടാനുള്ള പദ്ധതിയാണ് ഇതെന്ന് തമിഴ്‌നാടും ആക്ഷേപം ഉന്നയിച്ചു. അധ്യാപക ദിനാഘോഷം ഗുരു ഉത്സവാക്കി പുനര്‍നാമകരണം ചെയ്തതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. അതേസമയം സംസ്ഥാനത്ത് നിര്‍ബന്ധമായി പ്രസംഗം കേള്‍പ്പിക്കേണ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു.

Scroll To Top