Tuesday May 23, 2017
Latest Updates

മോഡിക്ക് സമന്‍സ്: അമേരിക്കന്‍ ഫെഡറല്‍ കോടതിക്ക് അധികാരമില്ലെന്ന് വൈറ്റ്‌ഹൌസ്

മോഡിക്ക് സമന്‍സ്: അമേരിക്കന്‍ ഫെഡറല്‍ കോടതിക്ക് അധികാരമില്ലെന്ന് വൈറ്റ്‌ഹൌസ്

 

ന്യുയോര്‍ക്ക്: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമന്‍സ് അയയ്ക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതിക്ക് അധികാരമില്ലെന്ന് വൈറ്റ്‌ഹൌസ്. രാഷ്ട്രതലവന്‍മാര്‍ക്ക് രാജ്യത്ത് നിയമ പരിരക്ഷയുണ്ടെന്നും വൈറ്റ്‌ഹൌസ് വ്യക്തമാക്കി. അമേരിക്ക സന്ദര്‍ശനം നടത്തുന്ന നരേന്ദ്ര മോഡിക്ക് ഇന്നലെയാണ് ന്യുയോര്‍ക്ക് ഫെഡറല്‍ കോടതി സമന്‍സ് അയച്ചത്.

ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് നരേന്ദ്ര മോഡിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സെന്റര്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി സമന്‍സ് അയച്ചത്. 21 ദിവസത്തിനകം സമന്‍സിന് മറുപടി നല്‍കണമെന്നാണ് അമേരിക്കന്‍ നിയമം. അതേസമയം മോഡിക്ക് വൈറ്റ്‌ഹൌസ് നിയമ പരിരക്ഷ ഉറപ്പ് വരുത്തിയതോടെ അമേരിക്കന്‍ കോടതിയില്‍ വിശദീകരണം നല്‍കുന്നതില്‍ നിന്ന് മോഡിക്ക് ഒഴിവാകാനാകും.

അമേരിക്കന്‍ കോടതിയില്‍ വിശദീകരണം നല്‍കുന്നത് മോഡിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമായിരുന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 9 വര്‍ഷം മോഡിക്ക് വിസ നിഷേധിച്ച അമേരിക്ക അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷമാണ് വിസ വിലക്ക് നീക്കിയത്.

Scroll To Top