Saturday November 25, 2017
Latest Updates

മൊബൈല്‍ ഫോണ്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചു,പ്രവാസികള്‍ക്ക് പുതിയ കുരുക്കുമായി മോഡി സര്‍ക്കാര്‍ 

മൊബൈല്‍ ഫോണ്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചു,പ്രവാസികള്‍ക്ക് പുതിയ കുരുക്കുമായി മോഡി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് തലവേദന സൃഷ്ടിച്ച് മോഡി സര്‍ക്കാരിന്റെ പുതിയ ടെലഫോണ്‍ പോളിസി. 2018 ഫെബ്രുവരിക്കു മുമ്പായി രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധപ്പിച്ചില്ലെങ്കില്‍ നമ്പര്‍ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നാട്ടില്‍ എത്തുമ്പോള്‍ ഉപയോഗിക്കുന്നതിനായി മിക്ക പ്രവാസികളും എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ ഇതോടെ വേണ്ടെന്ന് വെയ്ക്കപ്പെടേണ്ടി വരും.അഥവാ കുടുംബത്തിലെ നാട്ടിലുള്ള അംഗങ്ങളുടെ പേരിലേക്ക് കണക്ഷന്‍ മാറ്റേണ്ടി വരും.
രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ മന്ത്രാലയം ഇതിനോടകം തന്നെ നടപടി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക്നീതി ഫൗണ്ടേഷന്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വ്യാജ സിം കാര്‍ഡ് ഉപയോഗിക്കാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാല്‍ സാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. അതേസമയം, ആധാറുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഒരു രേഖകളും ടെലികോം കമ്പനി സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഉപഭോക്താക്കളില്‍ നിന്നും ബയോമെട്രിക്ക് ശേഖരിച്ചു എന്‍ക്രിപ്റ്റ് ചെയ്തു UIDAI ക്കു അയക്കണമെന്നും സര്‍വീസ് പ്രൊവൈഡര്‍ ബയോമെട്രിക്ക് രേഖകള്‍ സൂക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും കമ്പനികള്‍ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Scroll To Top