Monday February 20, 2017
Latest Updates

മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നിങ്ങളെ പൊണ്ണത്തടിയനാകുമോ? 

മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നിങ്ങളെ പൊണ്ണത്തടിയനാകുമോ? 

മുറിയ്ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ പൊണ്ണത്തടിയനാകുമോ? ആകുമെന്ന് ശാസ്ത്രലോകം. ഗ്രനഡ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മൊബൈല്‍ ഫോണില്‍ നിന്ന് പ്രവഹിക്കുന്ന കൃത്രിമ വെളിച്ചം അമിതവണ്ണത്തെ ചെറുക്കുന്ന ഹോര്‍മോണുകളുടെ ഉദ്പാദനം തടയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. മൊബൈല്‍ ഫോണില്‍ നിന്ന് പ്രവഹിക്കുന്ന വെളിച്ചത്തിന് പുറമേ ടിവി സ്‌ക്രീനില്‍ നിന്നും ലാപ്‌ടോപ് സ്‌കീനില്‍ നിന്നും പ്രവഹിക്കുന്ന വെളിച്ചവും സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള വെളിച്ചവും അമിതവണ്ണത്തിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് ഇവരുടെ കണ്ടെത്തല്‍ . 

മെലാറ്റോനിന്‍ എന്ന ഹോര്‍മോണാണ് അമിത വണ്ണം തടയുന്നത്. ഈ ഹോര്‍മോണ്‍ ശരീരത്തിലെ മെറ്റബോളിസം എന്ന രാസപ്രക്രിയയെ ത്വരിതപ്പെടുത്തി അമിതവണ്ണം ചെറുക്കുന്നു. എന്നാല്‍ ഈ ഹോര്‍മോണിന്റെ ഉദ്പാദനം കുറയുന്നത് അമിത വണ്ണത്തിന് കാരണമാകും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മെലാറ്റോനിന്‍ കുത്തിവച്ച എലികളില്‍ ശരീരഭാരം കുറയുന്നതായും മെലാറ്റോനിന്‍ ഹോര്‍മോണിന്റെ അഭാവമുള്ള എലികളില്‍ ശരീരഭാരം കൂടുന്നതായും കണ്ടെത്തി. 

മനുഷ്യര്‍ക്ക് പുറമേ ചെടികളിലും മൃഗങ്ങളിലും മെലാറ്റോനിന്‍ ഹോര്‍ മോണിന്റെ സാന്നിധ്യമുണ്ട്. എനാല്‍ മൊബൈല്‍ ഫോണില്‍ നിന്നും ടിവി, കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുടങ്ങിയവയില്‍ നിന്ന് അമിതമായി കൃത്രിമ വെളിച്ചം പ്രവഹിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളിലും സസ്യജാലങ്ങളിലും മെലാറ്റോനിന്‍ ഉദ്പ്പാനം കുറഞ്ഞിരിക്കുകയാണെന്ന് പ്രൊഫ. അഹമ്മദ് ആഗില്‍ പറഞ്ഞു. 

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമിത വണ്ണം ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളിയായി കണക്കാക്കി ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ബ്രിട്ടന്റെ എന്‍എച്ച്എസിന്റെ കണക്ക് പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ നാലിലൊന്ന് പേരും കുട്ടികളില്‍ അഞ്ചിലൊന്ന് പേരും പൊണ്ണത്തടിയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. 

 

Scroll To Top