Friday January 20, 2017
Latest Updates

‘മൈന്‍ഡ് ‘ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന്

‘മൈന്‍ഡ് ‘ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍  ഇന്ന്

ഡബ്ലിന്‍ :മലയാളി സംഘടനയായ മൈന്‍ഡിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്പുതുവത്സര ആഘോഷപരിപാടിള്‍ ഡിസംബര്‍ 28 ശനിയാഴ്ച ഗ്രിഫിത്ത് അവന്യുവിലെ സ്‌കോയില്‍ മുരേ ബോയ്‌സ് സ്‌കൂളില്‍ നടത്തപ്പെടും. ഓസ്‌കാര്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ആഘോഷ പരിപാടികളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം അയര്‍ലന്‍ഡിലെ പ്രശസ്ത മ്യൂസിക് ഗ്രൂപ്പായ വൈഖരി ബാന്‍ഡ് ഒരുക്കുന്ന മ്യൂസിക് ഷോയും ഉണ്‍ടായിരിക്കുന്നതാണ്.
1504132_663095410408849_1452211773_n

‘കാന്‍ഡില്‍ ലിറ്റ്’ എന്ന പേരില്‍ ക്രമീകരിച്ചിരിക്കുന്ന ആഘോഷപരിപാടികളില്‍ കുട്ടികളേയും മുതിര്‍ന്നവരെയും ഒരു പോലെ വിസ്മയിപ്പിക്കുവാനായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക പരിപാടിയും ഒരുക്കിയിരിക്കുന്നു. വൈകിട്ട് 5 മുതല്‍ 8:30 വരെയാണ് ആഘോഷപരിപാടികള്‍ നടത്തപ്പെറ്റുക.

ജിജി ജേക്കബ്ബ്‌

Scroll To Top