Saturday September 23, 2017
Latest Updates

മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 8 ശനിയാഴ്ച്ച 

മൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 8 ശനിയാഴ്ച്ച 

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനിലെ പ്രമുഖ സാമൂഹ്യ സംഘടനയായ മൈന്‍ഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 8 ശനിയാഴ്ച നടത്തപ്പെടും.

വര്‍ഷംതോറും നടത്തിവരാറുള്ള ടൂര്‍ണ്ണമെന്റ് ഈ വര്‍ഷവും ഫിന്‍ഗ്ലാസ് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടിലും ടൈറയില്‍ സ്ടൗണ്‍ പാര്‍ക്കിലുമായാണ് നടത്തപ്പെടുന്നത്.അയര്‍ലണ്ടിലെ പ്രമുഖരായ 9 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ ആരംഭിക്കും.

ഫിംഗ്ലസില്‍ ഏവര്‍ക്കും സുപരിചിതനായ ബാറ്റ്മാന്‍ ബെനിന്റെ സ്മരണാര്‍ത്ഥമാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഫിന്‍ഗ്ലാസ് ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിലെ മുഴുവന്‍ തുകയും (1615 യൂറോ) മൈന്‍ഡ് ബെന്നിന്റെ ചികിത്സാര്‍ത്ഥം സംഭാവനയായി നല്‍കിയിരുന്നു. സമ്മാനത്തുക സംഭാവനയായി നല്‍കിയ വിജയികളും മാതൃകയായി.

മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സഹകരണ മനോഭാവവും മനസിലാക്കിയ ബെന്നിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫിന്‍ഗ്ലാസ് ഫെസ്റ്റിവെലിന്റെ ഭാഗമായി നടത്തനാഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്താന്‍ തീരുമാനിച്ചത്.

മത്സരങ്ങള്‍ രാവിലെ 8.30 നു ആരംഭിക്കും. വിജയികളക്ക് ബെന്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. കൂടാതെ മികച്ച ബാറ്‌സ്മാന്‍, ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്കുള്ള ട്രോഫിയും നല്‍കപ്പെടും.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും, കാണികള്‍ക്കുമായി മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ഫിംഗ്ളസ് ഫെസ്റ്റിവല്‍, റോയല്‍ കാറ്ററേഴ്‌സ്, ഏച്ച് സി . ആട്ടോമോട്ടീവ് എന്നിവരാണ് പ്രധാന സ്പോണ്‍സര്‍മാര്‍.

അയര്‍ലണ്ടിലെ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളെയും ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0863128731, 0876838541 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

.

Scroll To Top