Monday May 22, 2017
Latest Updates

മൈന്‍ഡ് ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

മൈന്‍ഡ് ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലീന്‍: അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡ് ഓണാഘോഷം ഓഗസ്റ്റ് 30 ശനിയാഴ്ച നടക്കും. ഗ്രിഫിത്ത് അവന്യുവിലുള്ള സ്‌കോയില്‍ മുറേ ബോയിസ് സ്‌ക്കുളില്‍ രാവിലെ 9.30 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. വാശിയേറിയ വടംവലി മത്സരങ്ങളാണ് ആദ്യം. വനിതാ വടംവലി മത്സരവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ നടക്കും. 12.30 മുതല്‍ വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പും. 

ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള സ്വീകരണവും മൈന്‍ഡ് കിഡ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ഉണ്ടായിരിക്കും. കിഡ് ഫെസ്റ്റ് വിജയികളായ കുട്ടികളും മാതാപിതാക്കളും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടര്‍ന്ന് നടക്കുന്ന കലാവിരുന്നില്‍ തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, മോണോആക്ട്, നാടന്‍പാട്ട്, തുടങ്ങി നിരവധി കലാരൂപങ്ങള്‍ അരങ്ങില്‍ എത്തും. 

വൈകിട്ട് 4.30 മുതല്‍ ഡബ്ലീന്‍ ബോള്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0894951743

വാര്‍ത്ത:ജിജി ജേക്കബ്

photo (2) 

Scroll To Top