Sunday October 22, 2017
Latest Updates

മൈന്‍ഡ് ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന് ബാല്‍ഡോയിലില്‍

മൈന്‍ഡ് ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന് ബാല്‍ഡോയിലില്‍

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ഞായറാഴ്ച്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. മെന്‍സ് ഡബിള്‍സ് , മിക്‌സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തപ്പെടും.

അയര്‍ലണ്ടിലെ മലയാളികളുടെ ബാഡ്മിന്റണ്‍ രംഗത്തെ വളര്‍ച്ചക്ക് മൈന്‍ഡ് എന്നും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ നിരവധി ക്ലബ്ബുകളിലെ മലയാളി സാന്നിത്യം വളരെ വലുതാണ്. ഐറിഷ് നാഷണല്‍ കോച്ച്, റഫറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും നമ്മുക്ക് അഭിമാനാര്ഹമാണ്.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം ടീമുകള്‍ മത്സരിച്ചിരുന്നു. അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ സംഘടനയായ ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ സഹകരണത്തോടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത് . ഒളിമ്പിക്‌സ്, ഇന്റര്‍നാഷണല്‍ താരങ്ങളായിരുന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
0879631102, 0879511344, 0877778744

Scroll To Top