Friday February 24, 2017
Latest Updates

മൈന്‍ഡിന് പുതിയ ഭാരവാഹികള്‍ :റെജി കൂട്ടുങ്കല്‍ പ്രസിഡണ്ട് ,റൂബിന്‍ പടിപ്പുര സെക്രട്ടറി

മൈന്‍ഡിന് പുതിയ ഭാരവാഹികള്‍ :റെജി കൂട്ടുങ്കല്‍ പ്രസിഡണ്ട് ,റൂബിന്‍ പടിപ്പുര സെക്രട്ടറി

mind office22ഡബ്ലിന്‍ :ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡിന്റെ ആറാമത് വാര്‍ഷിക പൊതുയോഗം സെ.മാര്‍ഗരറ്റ് ദേവാലയ ഹാളില്‍ നടത്തപ്പെട്ടു. പൊതുയോഗത്തില്‍ മൈന്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്, വാര്‍ഷിക കണക്ക് എന്നിവ അവതരിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് ,ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും നടത്തപ്പെട്ടു.
ഏഴാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന മൈന്‍ഡിന്റെ പുതിയ പ്രസിഡണ്ടായി റെജി കൂട്ടുങ്കലും ,സെക്രട്ടറിയായി റൂബിന്‍ പടിപ്പുരയിലും തിരഞ്ഞെടുക്കപ്പെട്ടു.ജോസ്‌കുട്ടി മുകുളേല്‍ ആണ് പുതിയ ട്രഷറര്‍.ഷിബു ജോണ്‍ ,സുദീപ് മാത്യു എന്നിവര്‍ വൈസ് പ്രസിഡണ്ട്മാരായും , ജെയ്‌മോന്‍ പാലാട്ടി,സാജു കുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.മജു പേയ്ക്കല്‍ ആണ് ഓഡിറ്റര്‍ .

ജോസ് പോളി ,മാത്യൂസ് തയ്യില്‍,തോമസ് ജോണ്‍ ,ജോയി ആന്റണി ,പ്രവീണ്‍ ശിവപ്രസാദ്,ഷോജന്‍ ആന്‍ഡ്രൂസ് ,വിപിന്‍ പോള്‍ ,ഷിജു ജോസ് ,ജിജി ജേക്കബ് ,ബിജു ജോസ് എന്നിവരെ പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും പൊതുയോഗം തിരഞ്ഞെടുത്തു.

വാര്‍ത്ത :ജിജി ജേക്കബ്

Scroll To Top