Sunday December 17, 2017
Latest Updates

മൈനസിലേയ്ക്ക് താഴുന്ന തണുപ്പത്ത് ജനം മരിച്ചു വീഴുന്നു,  കൊടും ശൈത്യത്തിലും പാര്‍ക്കാനിടമില്ലാതെ ഡബ്ലിന്‍ നഗരത്തില്‍  12 ആഴ്ചക്കിടെ മരിച്ചത് ഏഴ് പേര്‍

മൈനസിലേയ്ക്ക് താഴുന്ന തണുപ്പത്ത് ജനം മരിച്ചു വീഴുന്നു,  കൊടും ശൈത്യത്തിലും പാര്‍ക്കാനിടമില്ലാതെ ഡബ്ലിന്‍ നഗരത്തില്‍  12 ആഴ്ചക്കിടെ മരിച്ചത് ഏഴ് പേര്‍

ഡബ്ലിന്‍ :മൈനസിലേയ്ക്ക് താഴുന്ന കൊടും ശൈത്യത്തിലും തല ചായ്ക്കാനിടമില്ലാതെ ഡബ്ലിന്‍ നഗരത്തിലെ തെരുവില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.ഇത്തരത്തില്‍ തെരുവില്‍ക്കഴിഞ്ഞ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇതോടെ കഴിഞ്ഞ 12 ആഴ്ചകള്‍ക്കിടെ മരിച്ചവരുടെ എണ്ണം ഏഴായി.

.ഇതോടെ വീടില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്.എന്നിരുന്നാലും ഭവനപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വീടില്ലാത്ത നിരവധി ജീവനുകള്‍ ഇനിയും പൊലിഞ്ഞേക്കാമെന്നാണ് സൂചന.

ലിത്വാനിയയില്‍ നിന്നുള്ള 30കാരനാണ് മരിച്ചവരിലൊരാള്‍.തിങ്കളാഴ്ച രാവിലെ ഫോര്‍ കോര്‍ട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാറ്റര്‍ ഹോസ്പിറ്റലിലെത്തിച്ച ഇയാളുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.ചൊവ്വാഴ്ച റാനിലയിലെ ഗോണ്‍സാഗ കോളേജിന് പരിസരത്തു നിന്നുമാണ് 50 വയസുള്ള മറ്റൊരാളെ കണ്ടെത്തിയത്. എമര്‍ജന്‍സി വിഭാഗം സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളും മരണമടഞ്ഞു.

സെന്‍ട്രല്‍ പ്ലെയ്സ്മെന്റ് സര്‍വീസിന്റെ ഫ്രീ നമ്പറില്‍ വിളിച്ച് ഹോംലെസ് ഹോസ്റ്റലുകളിലെ കിടക്കകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്.സാധാരണനിലയില്‍ ആളുകള്‍ കിടക്കകള്‍ ബുക്ക് ചെയ്യുന്നവര്‍ രാത്രിസമയത്ത് എത്താതിരിക്കുന്ന പതിവുണ്ട്. എന്നാല്‍ ഈയിടെയായി ഇങ്ങനെ സംഭവിക്കുന്നില്ല.

ഡബ്ലിനില്‍ നവംബര്‍ 7 ന് നടന്ന പരിശോധനയില്‍ രാത്രിയില്‍ കിടക്കാന്‍ ഇടമില്ലാത്ത 184 പേരെ തെരുവുകളില്‍ കണ്ടെത്തിയിരുന്നു.2007 ല്‍ ഔദ്യോഗിക കണക്കെടുപ്പ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ആയിരുന്നു ഇത്. 2015ലെ ശൈത്യകാലത്തേതിന്റെ ഇരട്ടിയാളുകളെയാണ് ഇത്തരത്തില്‍ തെരുവില്‍ കണ്ടെത്തിയത്.

രാജ്യത്താകെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന അടിയന്തിര താമസസൗകര്യങ്ങളില്‍ 8,000ത്തിലധികം പേരാണ് കഴിയുന്നത്

Scroll To Top