Saturday January 21, 2017
Latest Updates

മൈഗ്രേന്‍ തടയാന്‍ പൊടിക്കൈകള്‍

മൈഗ്രേന്‍ തടയാന്‍ പൊടിക്കൈകള്‍

അസഹ്യമായ തലവേദന അനുഭവപ്പെടുന്ന രോഗമാണ് മൈഗ്രേന്‍. രക്തത്തിലെ ഹിസ്റ്റമിനുകളുടെ സാന്നിധ്യമാണ് മൈഗ്രേന് കാരണമാകുന്നത്. കൂടാതെ രക്തചംക്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും അസഹ്യമായ തലവേദനയ്ക്ക് കാരണമാകും. സാധാരണ പെയിന്‍ ബാമുകള്‍ മൈഗ്രേന്‍ പ്രതിരോധിക്കാന്‍ മതിയായ പ്രതിരോധ ശേഷിയുള്ളവയല്ല.

എന്നാല്‍ വീട്ടില് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ മൈഗ്രേന് ശമനം കണ്ടെത്താനാകും. മൈഗ്രെനുള്ളവര്‍ തലവേദന തുടങ്ങുമ്പോള്‍ തന്നെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചു ചെയ്യുക. ഈ സമയത്ത് കട്ടിയുള്ള ഭക്ഷണം, തൈര്, ഐസ്‌ക്രീം തുടങ്ങിയവയും ഒഴിവാക്കുക.

വെളിച്ചം കുറഞ്ഞ മുറിയില്‍ വിശ്രമിക്കുന്നത് തലവേദന കുറയുന്നതിന് ഉത്തമമാണ്. മല്ലിയില തണുത്ത വെള്ളത്തില്‍ ചാലിച്ച് അരച്ച് നെറ്റിയില്‍ തേക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. മൈഗ്രേനുള്ളവര്‍ ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്‍ വീതം പതിവായി കഴിക്കുന്നതും തലവേദന കുറയ്ക്കാന്‍ ഉത്തമമാണ്.

Scroll To Top