Friday August 18, 2017
Latest Updates

മൈക്ര ഇനി ചെറിയ കാറല്ല…..

മൈക്ര ഇനി ചെറിയ കാറല്ല…..

ഡബ്ലിന്‍ :ചെറിയ കാറുകളുടെ ഗണത്തില്‍ നിന്നും നിസാന്റെ മൈക്ര ചുവട് മാറുന്നു. മാറുന്ന കാലത്തിന് അനുസൃതമായ രൂപഭാവാഹാദികളോടെ കൂടുതല്‍ ചെറുപ്പക്കാരനായി ഉല്ലാസവാനായെത്തുകയാണ് മൈക്ര.പഴയ ഫല്‍റ്റ്ഫോമില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് പുതിയ മോഡലെത്തുന്നത്.കൂടുതല്‍ നീളവും വീതിയുമെല്ലാം അനുഭവവേദ്യമാകുന്ന നിലയിലാണ് മൈക്രയുടെ ഡിസൈനിംഗ്.രൂപമാറ്റത്തിലും ജപ്പാന്‍ -യൂറോപ്യന്‍ സ്റ്റൈല്‍ കോര്‍ത്തിണക്കി മൈക്രയുടെ സവിശേഷത ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്നു.

പെട്രോള്‍, പെട്രോള്‍ സിവിടി, ഡീസല്‍ എന്നീ മൂന്നു വേരിയന്റുകളിലാണ് പുതിയ മൈക്ര ലഭ്യമാകുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ളത്. പുതിയ സ്പെഷ്യല്‍ ബോസ് ഓഡിയോ സിസ്റ്റം ഏറെ സവിശേഷതകളുള്ളതാണ്.ഡ്രൈവറുടെ ഹെഡ് റെസ്റ്റിനു സമീപം സ്പീക്കറുകളുമുണ്ടാകും.

ഫൈവ് ഡോര്‍ ഓപ്ഷനുകളുണ്ട്.1983ല്‍ ആദ്യമായി പുറത്തിറങ്ങിയ മൈക്രയുടെ നാലാം ജനറേഷന്‍ വാഹനങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. എഞ്ചിനില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍.76 ബിഎച്ച്പിയാണ് പ്രതീക്ഷിക്കുന്ന കരുത്ത്.1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 63 ബിഎച്ച്പി കരുത്തേകും.

ചെറിയ പ്ലാറ്റ്ഫോമുകളുമായി പുറത്തിറങ്ങിയ നിസാന്‍ -റിനോള്‍ട് കാറുകള്‍ അതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു അത് പുതിയ മൈക്രയിലൂടെ പരിഹരിച്ചിരിക്കുകയാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കില്‍ക്കൂടിയും .16650 യൂറോയിലാണ് പുതിയ മൈക്രോയുടെ വില തുടങ്ങുന്നത്.

Scroll To Top