Saturday September 23, 2017
Latest Updates

മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറിന് പകരം പുതിയ ബ്രൌസര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറിന് പകരം പുതിയ ബ്രൌസര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ന്യുയോര്‍ക്ക്: മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറിന് പകരം പുതിയ ബ്രൌസര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ലാണ് പുതിയ ബ്രൌസര്‍ അവതരിപ്പിക്കുന്നത്. സ്പാര്‍ട്ടര്‍ എന്നാണ് പുതിയ ബ്രൌസറിന്റെ പേര്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും സ്പാര്‍ട്ടര്‍ എന്നാണ് സൂചന.

എന്നാല്‍ ഗൂഗിള്‍ ക്രോം, ഫയര്‍ ഫോക്‌സ് എന്നിവയുമായി സാമ്യമുണ്ടായിരിക്കും. വിന്‍ഡോസ് 95 പതിപ്പിനൊപ്പമാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീഡ് ഇല്ലാത്തതും മറ്റ് സങ്കീര്‍ണ്ണതകളും മൂലം ഉപയോതാക്കള്‍ വളരെ വേഗം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ തഴഞ്ഞു മറ്റ് ബ്രൌസറുകളെ ആശ്രയിക്കാന്‍ കാരണമായി.

മൈക്രോസോഫ്റ്റിന്റെ ചക്ര ജാവാസ്‌ക്രിപ്റ്റ്, ട്രിഡെന്‍്‌റ് എഞ്ചിന്‍സ് എന്നിവയുടെ പിന്തുണയോടെയാണ് പുതിയ ബ്രൌസര്‍ സ്പാര്‍ട്ടര്‍ പ്രവര്‍ത്തിക്കുക. ജനുവരിയില്‍ പുറത്തിറങ്ങുന്ന വിന്‍ഡോസ് 10നൊപ്പം സ്പാര്‍ട്ടര്‍ പുറത്തിറങ്ങും. ഡെസ്‌ക്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ , ടാബ്ലെറ്റ് എന്നിവയിലെല്ലാം പിന്തുണ

Scroll To Top