Thursday October 18, 2018
Latest Updates

മൈക്കിള്‍ ഡി ഹിഗിന്‍സ് വീണ്ടും പോര്‍ക്കളത്തിലിറങ്ങി,സിന്‍ ഫിനിന്റെ ലിയാ നി റൈഡ മുഖ്യ എതിരാളി

മൈക്കിള്‍ ഡി ഹിഗിന്‍സ് വീണ്ടും പോര്‍ക്കളത്തിലിറങ്ങി,സിന്‍ ഫിനിന്റെ ലിയാ  നി റൈഡ മുഖ്യ എതിരാളി

ഡബ്ലിന്‍:രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്, പ്രസിഡണ്ട് പദമലങ്കരിക്കുന്ന മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിന്റെ കാലാവധി ഈ മാസം 29ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.ഒക്ടോബര്‍ 26 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് വീണ്ടും ഒരിക്കല്‍ കൂടി മത്സരിക്കാന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു.

പൂര്‍ണമായും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് രീതിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവലംബിക്കുന്നത്.പ്രായപൂര്‍ത്തിയായ ഐറിഷ് പൗരന്മാര്‍ക്ക് മാത്രം വോട്ടവകാശമുള്ള നേരിട്ടുള്ള വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിയുടെ കാലാവധി 7 വര്‍ഷമായിരിക്കും. രണ്ടു തവണയാണ് ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാവുന്നത്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആറു സ്ഥാനാര്‍ത്ഥികളില്‍ നിലവിലെ പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനു പുറമെ സിന്‍ ഫിന്‍ നേതാവ് ലിയാ നി റൈഡയും ഇന്ന് പത്രിക സമര്‍പ്പിച്ചു, പ്രമുഖ വ്യവസായിയ ഗവിന്‍ ഡഫി വെള്ളിയാഴ്ച തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു

മറ്റൊരു സ്ഥാനാര്‍ഥിയായ ഷോണ്‍ ഗാലഗര്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെമ്മ ദോഹര്‍ട്ടിയുടെ നില നില ഇപ്പോള്‍ അല്പം പരുങ്ങലിലാണ്,

നാളെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായും 26ന് തിരഞ്ഞെടുപ്പ് ദിവസമായും നേരത്തെ തീരുമാനിച്ചിരുന്നു.

അടുത്ത ദിവസങ്ങളില്‍ തന്നെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ ആരംഭിക്കും.കഴിഞ്ഞ തവണത്തെയത്ര തീവ്രമായ പോരാട്ടങ്ങള്‍ ഇത്തവണ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍.പ്രധാനകക്ഷികളെല്ലാം പിന്തുണ കൊടുത്തിട്ടുള്ള ഈ 77 വയസുകാരന്‍ തന്നെ ഏഴു വര്‍ഷം കൂടി അയര്‍ലണ്ടിന്റെ പ്രസിഡണ്ടായി തുടരാനാണ് സാധ്യത.

Scroll To Top