Sunday September 24, 2017
Latest Updates

മൃഗങ്ങള്‍ക്കും മരണാനന്തര ജീവിതമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ !

മൃഗങ്ങള്‍ക്കും മരണാനന്തര ജീവിതമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ !

വത്തിക്കാന്‍ സിറ്റി: മൃഗങ്ങള്‍ക്കും മരണാനന്തര ജീവിതമുണ്ടെന്ന് ഫാന്‍സിസ് മാര്‍പാപ്പ. ബൈബിള്‍ പഠിപ്പിക്കുന്ന മരണാനന്തര ജീവിതം എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമാണെന്ന് പോപ്പ് പറഞ്ഞു. അതുകൊണ്ട് തന്നെ മൃഗങ്ങള്‍ക്കും മരണാനന്തര ജീവിതമുണ്ട്. വിരുദ്ധ പൌലോസ്, വിശുദ്ധ പത്രോസ് എന്നിവരെയും വെളിപാട് പുസ്തകത്തെയും ഉദ്ധരിച്ചാണ് ഫ്രാന്‍സിസ് പപ്പാ ഇക്കാര്യം പറഞ്ഞത്. മരന്നന്തര ജീവിതത്തില്‍ നായ്ക്കള്‍ അവരുടെ യജമാനന്മാരോടൊപ്പം ചേരും. എല്ലാ മൃഗങ്ങളും മരണ ശേഷം പുതിയ സൃഷ്ടിയായി മാറുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ച് എന്ന അവകാശ വാദത്തോടെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ മൃഗങ്ങള്‍ക്ക് മരന്നാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. ഒരു അറിയപ്പെടുന്ന പൂച്ച സ്‌നേഹി ആയിരുന്നെങ്കിലും മൃഗങ്ങള്‍ നിത്യതയിലേക്ക് ചേര്‍ക്കപ്പെടുന്നില്ല എന്നാണു ബെനഡിക്റ്റ് പതിനാറാമന്‍ വിശ്വസിച്ചിരുന്നത്. മൃഗങ്ങളെ സംബന്ധിച്ച് ഭൂമിയിലെ ജീവിതത്തിന്റെ അന്ത്യം അവരുടെ ജീവിതത്തിന്റെ പൂര്‍ണ്ണ വിരാമമാണ്. റോമിലെ അര്‍ബേനിയാന സര്‍വകലാശാലയിലെ തിയോളജി വിഭാഗവും ഫ്രാന്‍സിസ് പാപ്പയുടെ വാദങ്ങള്‍ നിരാകരിച്ചു. 

Scroll To Top