Monday January 16, 2017
Latest Updates

മൂര്‍ സ്ട്രീറ്റിലെ പാരിസ് ബേക്കറിയ്ക്ക് പിന്തുണയുമായി ജനങ്ങള്‍

മൂര്‍ സ്ട്രീറ്റിലെ പാരിസ് ബേക്കറിയ്ക്ക് പിന്തുണയുമായി ജനങ്ങള്‍

ഡബ്ലിന്‍ :മൂര്‍സ്ട്രീറ്റിലെ പാരിസ് ബേക്കറി പൊളിച്ചുമാറ്റരുതെന്ന ആവശ്യവുമായി 70തോളം തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി. 70തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥനയും ഉപഭോക്താക്കളുടെയും ഇവിടെ ജോലി ചെയ്യുന്നവരുടെയും പരിശ്രമവും ഇപ്പോഴും തുടരുകയാണ്.ബേക്കറിയ്ക്ക് പിന്തുണയുമായി നൂറോളം പേരാണ് ഇന്നലെ പ്രകടനമായെത്തിയത്

ബേക്കറിയില്‍ ജോലി ചെയ്തുവന്നിരുന്ന എഴുപതോളംപേരാണ് തങ്ങളുടെ ജോലിയെയും ബേക്കറിയെയും സംരക്ഷിക്കാനായി സമരം ചെയ്യാനായി ഇറങ്ങിത്തിരിച്ചത്.
ജൂണോടുകൂടി ബേക്കറി അടച്ചിടാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

ഇപ്പോള്‍ പാരിസ് ബേക്കറി സ്ഥിതി ചെയ്യുന്നതടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി വികസന പദ്ധതികള്‍ക്കായി ഒരുങ്ങുകയാണ്. എന്നാല്‍, ബേക്കറി ഉപഭോക്താക്കളും ഇവിടെ തൊഴില്‍ ചെയ്യുന്നവരും ബേക്കറി പൊളിച്ചെടുക്കുന്നതിനെതിരെ പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
മൂര്‍ സ്ട്രീറ്റിലുള്ള പല കെട്ടിടങ്ങളും ചരിത്രത്തിന്റെ ഭാഗവുമായിരുന്നു. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള കെട്ടിടങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ചില നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Scroll To Top