Saturday September 23, 2017
Latest Updates

മൂന്ന് വയസുകാരന്റെ മരണം:കുട്ടിയുടെ അമ്മ അറസ്റ്റില്‍ 

മൂന്ന് വയസുകാരന്റെ മരണം:കുട്ടിയുടെ അമ്മ അറസ്റ്റില്‍ 

ഡബ്ലിന്‍ :മൂന്ന് വയസ്സുകാരന്റെ അരുംകൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.ഇവരെ ക്രംലിന്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.കുട്ടിയുടെ അമ്മ ഇറാനിയന്‍ ഡോക്ടര്‍ അല്‍ അഥീം(40) മിനെ സെന്റ് ജയിംസ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.
.
കിമ്മേജിലെ പോഡില്‍പാര്‍ക്ക് റിവര്‍സൈഡ് അപാര്‍ട്മെന്റിലെ ഫല്‍റ്റിലാണ് ഒമര്‍ ഒമ്രാന്‍ എന്ന പിഞ്ചുബാലനെ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കാലിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വൈകിട്ട് നാലുമണിയോടെയാണ് കുഞ്ഞിനെ ക്രൂരമായി വകവരുത്തിയതെന്ന് ഗാര്‍ഡ കരുതുന്നു.വിവരമറിഞ്ഞെത്തിയ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വീടിന്റെ വാതില്‍ പൊളിച്ചാണ് ഉള്ളില്‍കടന്നത്.ഭ്രാന്തമായൊരു ആക്രമണമായിരുന്നുവെന്നാണ് കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ നല്‍കുന്ന സൂചനകള്‍.

സാങ്കേതിക പരിശോധനയും പോസ്റ്റുമോര്‍ട്ടവുമെല്ലാം കഴിഞ്ഞിട്ടുണ്ട്.ഭര്‍ത്താവു ഖാലിദ് ഒമ്രാനുമായി പിണങ്ങി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ഡോക്ടര്‍.യോഗ്യത നേടിയെങ്കിലം അയര്‍ലണ്ടില്‍ ഡോക്ടറാകുന്നതിനുള്ള ലൈസന്‍സ് എടുത്തിരുന്നില്ല ഇവര്‍.ഇതിനിടെ ഗാര്‍ഡയുടെ സാങ്കേതിക വിഭാഗം അപാര്‍ട്മെന്റില്‍ പരിശോധന നടത്തി.

വിവരമറിഞ്ഞവരെല്ലാം കണ്ണീര്‍പ്പുക്കളുമായി ആ ഫ്ളാറ്റിനു മുന്നിലെത്തി കാടത്തത്തിന് ഇരയായ കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിച്ചു. അനാഥമായി കിടന്ന ടെഡി ബെയറും കളിപ്പാട്ടങ്ങളുമൊക്കെ ഫ്ളാറ്റിനു മുന്നില്‍ ആരോ വൃത്തിയായി അടുക്കി വെച്ചിട്ടുണ്ട്.
കേസന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ക്രംലിന്‍ ഗാര്‍ഡ വീണ്ടും അഭ്യര്‍ഥിച്ചു.ഫോണ്‍ – 0035316666200.പോഡില്‍ പാര്‍ക്ക് ഏരിയയില്‍ ഞായറാഴ്ച അഞ്ച് മുതല്‍ തിങ്കളാഴ്ച ഏഴ് മണിവരെ ഉണ്ടായിരുന്നവരുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും ഗാര്‍ഡ അറിയിച്ചു.

Scroll To Top