Monday June 25, 2018
Latest Updates

മൂന്ന് വയസുകാരന്റെ കൊലപാതകം:കൊന്നത് താനല്ല,ഒരു ശക്തിയാണെന്ന് ‘അമ്മ’ 

മൂന്ന് വയസുകാരന്റെ കൊലപാതകം:കൊന്നത് താനല്ല,ഒരു ശക്തിയാണെന്ന് ‘അമ്മ’ 

ഡബ്ലിന്‍ :കിമ്മേജിലെ പോഡില്‍പാര്‍ക്ക് റിവര്‍സൈഡ് അപാര്‍ട്മെന്റിലെ ഫ്ളാറ്റില്‍ ഒമര്‍ ഒമ്രാന്‍ എന്ന മൂന്ന് വയസ്സുകാരന്റെ ജീവനെടുത്തത് സ്വന്തം അമ്മ തന്നെയെന്ന് വ്യക്തമായി.സംശയത്തിന്റെ പേരില്‍ അമ്മ ഡോ. അല്‍ അഥീം(42)നെ കഴിഞ്ഞ ദിവസംതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ഇവരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.അടുത്തയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.ബുധനാഴ്ച പത്തു മണിയോടെയാണ് അമ്മയെ അറസ്റ്റുചെയ്തത്.അറസ്റ്റിനു ശേഷം പൂര്‍ണമൗനത്തിലായ ഇവര്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ കൂട്ടാക്കിയില്ല.സാമാന്യ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് ഈ ക്രൂരമായ കൊലപാതകമെന്ന് അറസ്റ്റ് നടപ്പാക്കിയ ഉദ്യോഗസ്ഥന്‍ ഡോ.അഥീമിനെ ഓര്‍മ്മിപ്പിച്ചപ്പോഴും ചലനമൊന്നുമുണ്ടായില്ല.എന്നാല്‍ ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പ്രതികരിച്ചു. ”എന്റെ കത്തി,എന്റെ കൈകള്‍,പക്ഷേ ഞാനല്ല അത് ചെയ്തത്., ആ ശക്തിയാണ് ”.തുടര്‍ന്നു ജാമ്യം നല്‍കാതെ കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ജൂലൈ 20ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.

ഒമറിന്റെ കാലിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകളേറ്റ നിലയില്‍ അഥീമിനെയും സെന്റ് ജയിംസ് ഹോസ്പിറ്റലിലെത്തിച്ചിരുന്നു. എന്നാല്‍ അമ്മതന്നെയാണ് കൊലയ്ക്കു പിന്നിലെന്ന സൂചനയെതുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുഞ്ഞിനെ ക്രൂരമായി വകവരുത്തിയത്.ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വീടിന്റെ വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്.ഭ്രാന്തമായൊരു ആക്രമണമായിരുന്നുവെന്നാണ് കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവു ഖാലിദ് ഒമ്രാനുമായി പിണങ്ങി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ഡോക്ടര്‍.യോഗ്യത നേടിയെങ്കിലം അയര്‍ലണ്ടില്‍ ഡോക്ടറാകുന്നതിനുള്ള ലൈസന്‍സ് എടുത്തിരുന്നില്ല ഇവര്‍.

Scroll To Top