Thursday February 23, 2017
Latest Updates

മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടും

മൂന്ന് കോണ്‍ഗ്രസ്  മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടും

ന്യൂഡല്‍ഹി: മൂന്ന് കോണ്‍ഗ്രസ്  മുഖ്യമന്ത്രിമാരുടെ സ്ഥാനം നഷ്ടപ്പെടും. മഹാരാഷ്ട്ര, ഹരിയാന, ആസാം മുഖ്യമന്ത്രിമാര്‍ക്കാണ്  സ്ഥാനം നഷ്ടപ്പെടുക. ഹരിയാനയിലും, മഹാരാഷ്ട്രയിലും ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ മാറ്റുന്നത്. ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ആസാം മുഖ്യമന്ത്രിയെ മാറ്റുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനം വൈകിയതിനാല്‍ രാജിയും വൈകുകയായിരുന്നു. 2001 മുതല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആസാമിലെ 14 ലോകസഭ സീറ്റുകളില്‍ 3 എണ്ണം മാത്രമാണ് ഇത്തവണ നേടാനായത്. ഹരിയായണ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയെ  തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സംസ്ഥാനത്ത് നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു . നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൂഡയുടെ നേതൃത്വം ഗുണം ചെയില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഹരിയാനയിലെ എട്ട് ലോകസഭ സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.  നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിലും പാര്‍ട്ടി നേതൃമാറ്റം ആലോചിക്കുന്നത്. പ്രിഥ്വിരാജ് ചവാനെ മാറ്റി പകരം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനാണ് നീക്കം. കോണ്‍ഗ്രസിന് താരതമ്യേന മെച്ചപ്പെട്ട വിജയം സമ്മാനിച്ച കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനം ഉണ്ടാകില്ല.

Scroll To Top