Sunday January 21, 2018
Latest Updates

മൂടല്‍ മഞ്ഞില്‍ മൂടി ഡബ്ലിന്‍ നഗരം…വിമാനങ്ങള്‍ വഴിമാറ്റി വിട്ടു 

മൂടല്‍ മഞ്ഞില്‍ മൂടി ഡബ്ലിന്‍ നഗരം…വിമാനങ്ങള്‍ വഴിമാറ്റി വിട്ടു 

ഡബ്ലിന്‍;ഇന്നലെ വൈകിട്ടോടെ രൂക്ഷമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനത്താവളം തുറന്നിട്ടുണ്ടെന്നും പ്രവര്‍ത്തനനിരതമാണെന്നും വിമാനത്താവളം അധികൃതര്‍ വൈകുന്നേരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ചില വിമാനങ്ങള്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടുവെന്നും ട്വീറ്റില്‍ പറഞ്ഞു.

വിമാന യാത്രികരോട് അവരുടെ വിമാനത്തിന്റെ പുതുക്കിയ സമയക്രമം പരിശോധിക്കാനും വിമാനത്താവളം നിര്‍ദ്ദേശിച്ചിരുന്നു.

റ്യാനയറിന്റെ രണ്ട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഒന്ന് ഷാന്നോനിലേക്കും രണ്ടാമത്തേത് ലിവര്‍പൂളിലേക്കുമാണ് പോയത്. ഒപ്പം തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റേയും ഫ്ലൈബ് എയര്‍ക്രാഫ്റ്റിന്റേയും വിമാനങ്ങള്‍ ഷാനോനിലേക്ക് തിരിച്ചുവിട്ടു.

ഡബ്ലിന്‍ മുഴുവനായും രാജ്യത്തിന്റെ കിഴക്കുഭാഗത്തുമായി മൂടല്‍ മഞ്ഞ് വ്യാപിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണം. മൂടല്‍ മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും എഎ റോഡ് വാച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ തെളിഞ്ഞ ആകാശമായിരിക്കുമെങ്കിലും രാത്രിയോടെ മൂടല്‍ മഞ്ഞ് വ്യാപിക്കുമെന്നാണ് കരുതുന്നത്.

Scroll To Top