Friday January 19, 2018
Latest Updates

മൂടല്‍മഞ്ഞ് :അയര്‍ലണ്ടില്‍ ഓറഞ്ച് അലേര്‍ട്ട്

മൂടല്‍മഞ്ഞ് :അയര്‍ലണ്ടില്‍ ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ വാപിക്കുന്ന മൂടല്‍മഞ്ഞ് ഗതാഗതത്തെ തടസ്സപ്പെടുത്തും വിധം ശക്തമാകുന്നതായി മെറ്റ് എറാന്‍.രാജ്യത്തെമ്പാടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനയാത്രക്കാര്‍ക്ക് കാഴ്ച തടസം ഉണ്ടാകും വിധം മൂടല്‍മഞ്ഞ് നാളെയും ഉണ്ടാവുമെന്നതിനാല്‍ വേണ്ടത്ര കരുതല്‍ സ്വീകരിക്കണമെന്ന് എ എ റോഡ് വാച്ച് അഭ്യര്‍ഥിച്ചു.

എം 1 ല്‍ ബാല്‍ബ്രിഗാനിലെ ജങ്ഷന്‍ 6,എം 50 സൗത്ത് ബൗണ്ടിലെ ബ്‌ളാഞ്ചസ് ടൌണ്‍ ലൂക്കന്‍ മേഖലകളിലും രാവിലെ ഉണ്ടായ അപകടങ്ങള്‍ ഗതാഗതം മന്ദഗതിയിലാക്കി.കോര്‍ക്കിലെ ഡന്‍കെറ്റിലിന് സമീപം എം 8 ലും രാവിലെ അപകടമുണ്ടായി വാഹനഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന കൊടും തണുപ്പ് മിക്ക പ്രദേശങ്ങളിലും കുറഞ്ഞിട്ടുണ്ട്.ഏഴു ഡിഗ്രി താപനിലയാണ് ഇന്ന് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.ക്രിസ്മസ് മഞ്ഞില്‍ മുങ്ങാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി മെറ്റ് എറാന്‍ വക്താവ് അറിയിച്ചു.

Scroll To Top