Sunday October 22, 2017
Latest Updates

മുസ്ളീം ഭീകരവാദികള്‍ക്കായി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നയാള്‍ ഡബ്ലിനില്‍ അറസ്റ്റിലായി 

മുസ്ളീം ഭീകരവാദികള്‍ക്കായി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നയാള്‍ ഡബ്ലിനില്‍ അറസ്റ്റിലായി 

ഡബ്ലിന്‍ : മുസ്ളീം ഭീകരവാദികള്‍ക്കായി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്ന് സംശയിക്കുന്നയാള്‍ ഡബ്ലിനില്‍ പിടിയില്‍.വ്യാജരേഖകളുമായി പിടിയിലായ നാല്പതുകാരനായ ഇയാള്‍ അള്‍ജീരിയന്‍ സ്വദേശിയാണ്.

ഐറിഷ് ഗാര്‍ഡ രജിസ്ട്രേഷന്‍ കാര്‍ഡുകളും,തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു ഇയാള്‍.ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല,രാജ്യത്തിനുള്ളില്‍ അനധികൃതമായി താമസിക്കുന്ന മറ്റു ചിലര്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഗാര്‍ഡ.വിപുലമായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഗാര്‍ഡയുടെ സ്പെഷ്യല്‍ ഡിക്ടക്ര്റീവ് യൂണീറ്റും ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലിസും സംയുക്തമായി ഡബ്ലിന്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

അയര്‍ലണ്ടില്‍ ഐസിസ് സാന്നിധ്യം വിപുലമാണെന്ന നിഗമനത്തെ തുടര്‍ന്ന് യുകെ പോലീസിന്റെ നേതൃത്തത്തില്‍ നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്.ലണ്ടന്‍ ബ്രിഡ്ജ് ആക്രമണവുമായി പ്രത്യക്ഷത്തില്‍ ഈ സംഭവത്തിന് ബന്ധമില്ലെന്ന് ഗാര്‍ഡ പറഞ്ഞു.ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആക്രമണകാരികളെ പോലിസ് വെടിവെച്ചു കൊന്നു.ഇവരിലൊരാളായ റിസ്വാന്‍ എന്നയാള്‍ക്ക് ഐറീഷ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.

Scroll To Top