Friday February 24, 2017
Latest Updates

മുസ്ലീം സമുദായത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഡബ്ലിന്‍ ജഡ്ജി വിവാദത്തില്‍

മുസ്ലീം സമുദായത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഡബ്ലിന്‍ ജഡ്ജി വിവാദത്തില്‍

ഡബ്ലിന്‍ : മുസ്ലീം സമുദായത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ ഡബ്ലിനിലെ ഒരു ജഡ്ജി വിവാദത്തില്‍ . ഭാര്യമാരെ കയ്യേറ്റം ചെയ്യാന്‍ അധികാരം തങ്ങള്‍ക്കുണ്ടെന്ന് പല മുസ്ലീം ഭര്‍ത്താക്കന്മാരും കരുതുന്നുണ്ടെന്ന് ഒരു വിചാരണയ്ക്കിടയില്‍ പ്രസ്താവിച്ച ജഡ്ജി ആന്റണി ഹോപ്കിന്‍സാണ് വിവാദത്തില്‍ കൊണ്ട് തല വെച്ചത്. മുന്‍ ഭാര്യയുടെ വീട്ടില്‍ മോഷണം നടത്തിയെന്ന ആരോപണത്തില്‍ ഒരു സോമാലിക്കാരന്റെ കേസ് ഇന്നലെ പരിഗണിക്കുമ്പോള്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ നിറഞ്ഞ ആള്‍ക്കാര്‍ക്ക് മുന്നിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ ഇതിനെതിരേ അയര്‍ലണ്ടിലെ ഇസ്ലാമിക സമൂഹം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ക്രിമിനല്‍ കേസിനിടയില്‍ നടത്തിയ പരാമര്‍ശം ജഡ്ജി പിന്‍വലിക്കുകയോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയോ വേണ്ടി വരുമെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒരു തീപിടുത്തത്തെ തുടര്‍ന്ന് ഭാര്യയേയും മൂന്ന് മക്കളെയും നഷ്ടമായ ഇസ്ലാമിക പണ്ഡിതന്‍ കൂടിയായ ബ്യൂമോണ്ട് ആശുപത്രിയിലെ ഡോക്റ്റര്‍ ഡോ: തൗഫീക് അല്‍ സത്താര്‍ ജഡ്ജിയുടെ പ്രസ്താവനയെ ഉത്തരവാദിത്വരാഹിത്യം എന്നാണ് വിശേഷിപ്പിച്ചത്.

ആവശ്യമില്ലാത്തതും അവഹേളിക്കുന്നതുമായ പ്രസ്താവനയാണ് ഇതെന്നും ഇക്കാര്യത്തില്‍ ജഡ്ജി മറുപടി പറയണമെന്നും ജൂനിയര്‍ മിനിസ്റ്റര്‍ ജോ കാസ്‌റ്റെല്ലോ പറഞ്ഞു. അതേസമയം ഇദ്ദേഹത്തെ താല കോടതിയില്‍ നിന്നും ക്രിമിനല്‍ കോടതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഏപ്രില്‍ 11 ന് ജഡ്ജിയുടെ ഈ കോടതിയിലെ കാലാവധി അവസാനിക്കും.

താലായില്‍ അടുത്തിടെയുണ്ടായ കലാപത്തിന്റെ ഭാഗമായി അക്രമവും കൊലപാതകവും വര്‍ദ്ധിച്ചപ്പോള്‍ പോലീസിനെ സഹായിക്കാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന് ഉത്തരവിട്ട് വാര്‍ത്തയില്‍ നിറഞ്ഞയാളാണ് ഹാള്‍പ്പിന്‍. 2011 മുതല്‍ താല കോടതിയില്‍ ഇരിക്കുന്ന ഹാള്‍പ്പിന്‍ ഡബ്ലിനിലെ സിറ്റി വെസ്റ്റ് ബള്‍ഫ്രി ഹാളിലെ ഖാദര്‍ യൂനിസ് (46) എന്നയാളുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. തന്റെ വിവാഹബന്ധം വേര്‍പെട്ട ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറി എന്ന കേസിലായിരുന്നു വിചാരണ. ആരോപണങ്ങള്‍ യുനിസ് നിഷേധിച്ചു. ഭാര്യ കേസില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു.

കേസ് അവസാനിപ്പിക്കാന്‍ ഭാര്യ കാരാ ഇബ്രാഹീം തന്നെ ആവശ്യപ്പെടുകയായിരുന്നു. യൂനിസ് തന്റെ നാലു കുട്ടികളുടെയും നല്ല പിതാവാണ്. എന്നാല്‍ നല്ല ഭര്‍ത്താവല്ലെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. മുസ്‌ളീം ആചാരപ്രകാരം തന്റെ കക്ഷി ഭാര്യയെ മൊഴി ചൊല്ലിയിരുന്നതായി പ്രതിഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു ഹാള്‍പ്പിന്റെ വിവാദ പ്രസ്താവന. മുന്‍ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കാരാ ഇബ്രാഹീം കോടതിയില്‍ പറഞ്ഞെങ്കിലും ഇവരെ ഒരു രിതിയിലും ഭര്‍ത്താവ് കയ്യേറ്റം ചെയ്തിട്ടില്ലെന്നും യൂനിസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍ ഭര്‍ത്താവി്െറ കൂടെ മരണഭീതിയിലാണ് കഴിഞ്ഞിരുന്നതെന്നും കാര കോടതിയില്‍ പറഞ്ഞു.

Scroll To Top