Friday May 26, 2017
Latest Updates

മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കേരളം

മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കേരളം. തിങ്കളാഴ്ച കേരളം പുനഃപരിശോധനാ നല്‍കാനിരിക്കയാണ്. തിങ്കളാഴ്ച കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം കോടതിയെ സമീപിക്കുക.

ഹര്‍ജി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കത്താര്‍ക്കിയയുമായി മന്ത്രി പി.ജെ ജോസഫ് ചര്‍ച്ച നടത്തി. കേരളത്തിന്റെ അഭിഭാഷകന്‍ രമേശ് ബാബു, മുല്ലപ്പെരിയാര്‍ സെല്‍ അംഗങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Scroll To Top