Saturday February 25, 2017
Latest Updates

മുല്ലപ്പെരിയാര്‍ ഡാമിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ മറ്റൊരു ഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെടി തോമസ്

മുല്ലപ്പെരിയാര്‍ ഡാമിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ മറ്റൊരു ഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെടി തോമസ്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ മറ്റൊരു ഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെടി തോമസ്… ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കിയവര്‍ കുറവാണ്. പരമോന്നതനീതിപീഠത്തിലിരുന്ന് പലപ്പോഴായി 11 ജഡ്ജിമാര്‍ വസ്തുതാന്വേഷണം നടത്തിയപ്പോഴും അവരെ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്ക് സാധിച്ചില്ലെന്നും കെടി തോമസ് കുറ്റപ്പെടുത്തി.

ശബരിമലയിലെ പുരോഹിതര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്ഥ്യം വഹിച്ചതിന് ജസ്റ്റിസ് കെ.ടി.തോമസിന് സുപ്രിംകോടതി പ്രതിഫലമായി നല്‍കിയ എട്ടുലക്ഷം രൂപ നിക്ഷേപിച്ച് രൂപം നല്‍കിയതാണ് ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ്. ഹൈക്കോടതിജഡ്ജി ജസ്റ്റിസ് കെ.എം.ജോസഫ് എന്‍ഡോവ്‌മെന്റുകള്‍ വിതരണംചെയ്തു.

Scroll To Top