Thursday February 23, 2017
Latest Updates

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. കേസില്‍ തമിഴ്‌നാടിന് അനുകൂലമായി ജലനിരക്ക് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്കുന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന്റെ അസൌകര്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്.

ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും വിധി പ്രസ്ഥാവിച്ചിരുന്നില്ല. ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജുമാരും ഉത്തരവില്‍ ഒപ്പിട്ട ശേഷം ഇന്ന് ഉച്ചയോടെ വിധി പ്രസ്ഥാവിക്കുമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്. റിവ്യൂ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

Scroll To Top