Sunday April 30, 2017
Latest Updates

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം 30 ന് പുനഃപരിശോധന ഹര്‍ജി നല്‍കും

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം 30 ന് പുനഃപരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് അനുകൂലമായ വിധിയില്‍ കേരളം 30 ന് പുനഃപരിശോധന ഹര്‍ജി നല്‍കും. പുനഃപരിശോന ഹര്‍ജി നല്‍കേണ്ട അവസാന തീയതി 30 ന് അവസാനിക്കാനിരിക്കെയാണ് കേരളം ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

ഹര്‍ജി ഇന്നു പൂര്‍ത്തിയാകുമെന്നു മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ അഭിഭാഷകന്‍ മോഹനന്‍ മോഹന്‍ കട്ടാര്‍ക്കിയാണു ഹര്‍ജി തയാറാക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.

Scroll To Top