Monday September 25, 2017
Latest Updates

മുലയൂട്ടുന്നതിനിടെ യുവതി പാമ്പ് കടിയേറ്റു മരിച്ചു

മുലയൂട്ടുന്നതിനിടെ യുവതി പാമ്പ് കടിയേറ്റു മരിച്ചു

തിരുവനന്തപുരം: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി പാമ്പ് കടിയേറ്റു മരിച്ചു. ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് പിരപ്പന്‍കോട് ഡി.ടി. നിവാസില്‍ നീതു (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ കുഞ്ഞനെ മുലയൂട്ടുന്നതിനിടെ നീതുവിന് കടിയേല്‍ക്കുകയായിരുന്നു. മൂര്‍ഖനാണ് കടിച്ചത്. മുലയൂട്ടുന്നതിനിടെ എന്തോ കടിച്ചതായി തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. ഉടന്‍ തന്നെ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് നീതു മരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. 90 ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിന് പാല് കൊണ്ടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഭര്‍ത്താവ് സനോജ്കുമാര്‍ വിദേശത്താണ്. അനുഗ്രഹ (9) മറ്റൊരു മകളാണ്.

Scroll To Top