Monday May 29, 2017
Latest Updates

മുലപ്പാല്‍ കൊണ്ട് നടിയുടെ ഐസ് ബക്കറ്റ് ചലഞ്ച് !

മുലപ്പാല്‍ കൊണ്ട് നടിയുടെ ഐസ് ബക്കറ്റ് ചലഞ്ച് !

വാഷിങ്ടണ്‍: മുലപ്പാല്‍ കൊണ്ട് നടിയുടെ ഐസ് ബക്കറ്റ് ചലഞ്ച് . അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസീസ് എന്ന രോഗത്തിനെതിരായ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അമേരിക്കയില്‍ തുടങ്ങിയ ഐസ് ബക്കറ്റ് ചലഞ്ച് ഇപ്പോള്‍ തരംഗമാകുകയാണ്.

mulappaസെലിബ്രിറ്റികള്‍ ഉള്‍പ്പെടെ എല്ലാവരും ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നാലെയാണ്. സോഷ്യല്‍ മീഡിയായിലും ഐസ് ബക്കറ്റ് തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഐസ് ബക്കറ്റ് ചലഞ്ചിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു വിത്യസ്ത പ്രകടനം കാഴ്ചവെച്ചാണ് ഹോളിവുഡ് നടി ഒലിവിയ വൈല്‍ഡ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 
ഐസ് ബക്കറ്റ് ചലഞ്ചിന് എല്ലാവരും വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ നടി തെരഞ്ഞെടുത്തത് മുലപ്പാല്‍ ആയിരുന്നു.

രാത്രി മുഴുവന്‍ ശ്രമിച്ചിട്ടാണ് മുലപ്പാല്‍ കിട്ടിയതെന്ന് താരം പറയുന്നു. വെള്ളം കിട്ടിയില്ല അതുകൊണ്ട് പാലുപയോഗിക്കുന്നു എന്നായിരുന്നു ഒലിവിയയുടെ കമന്റ്. പ്രശസ്ത ഹോളിവുഡ് താരങ്ങളാണ് ഒലിവിയയെ ചലഞ്ച് ചെയ്തത്. എന്നാല്‍ താന്‍ കുളിച്ചത് മുലപ്പാലിലല്ല എന്ന് താരം പിന്നീട് വ്യക്തമാക്കുകയുണ്ടായി. പക്ഷേ ഏത് പാല്‍ ഉപയോഗിച്ചാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയതെന്ന് വ്യക്തമാക്കാനും താരം തയാറായില്ല.

Scroll To Top