Monday May 29, 2017
Latest Updates

മുഫ്തി മുഹമദ് സെയിദ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാവും

മുഫ്തി മുഹമദ് സെയിദ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാവും

ജമ്മുകാശ്മീര്‍:കാശ്മീരില്‍ മുഫ്തി മുഹമ്മദ് സെയ്ദ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.കാശ്മീരില്‍ പിഡിപിബിജെപി സഖ്യത്തിനും ധാരണയായി.മുഫ്തി മുഹമ്മദ് സെയ്ദ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

കുറേ മാസങ്ങളായി കാശ്മീരില്‍ സര്‍ക്കാറുണ്ടാക്കാനുള്ള പ്രതിസന്ധിക്കു വിരാമമായി.പ്രധാനമന്ത്രിയുള്‍പ്പെടെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.മോദിയുമായുള്ള മുഫ്തി മുഹമ്മദ് സെയ്ദിന്റെ കൂടിക്കാഴ്ചക്കു ശേഷം പിഡിപിയും ബിജെപിയും തങ്ങളുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും.

പിഡിപി,മുഫ്തി മുഹമ്മദ് സെയ്ദിനേയും ബിജെപി. നിര്‍മ്മല്‍ സിങിനെയും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും.കൂട്ടുമന്തിസഭയുടെ നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും നിര്‍മ്മല്‍ സിങ് ഉപമുഖ്യമന്ത്രിയാകും.പിഡിപിക്ക് 13 മന്ത്രിമാരും ബിജെപിക്ക് 12 മന്ത്രിമാരും ഉണ്ടാവും 

Scroll To Top