Monday January 16, 2017
Latest Updates

മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സഹോദരന്‍ കൊലപാതകക്കേസില്‍ പ്രതി

മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സഹോദരന്‍ കൊലപാതകക്കേസില്‍ പ്രതി

ജല്‍ഗാവ്: മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഇളയ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഗജേന്ദ്ര സിംഗ് പാട്ടീല്‍ കുറ്റക്കാരനെന്നു കോടതി. ഗജേന്ദ്ര നാരായണ്‍ പാട്ടീലിനു പുറമെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഉല്ലാസ് പാട്ടീലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2005 സെപ്റ്റംബറില്‍ പ്രൊഫസറും കോണ്‍ഗ്രസ് നേതാവുമായ വിശ്രം പാട്ടീല്‍ കുത്തേറ്റ് മരിച്ച കേസിലാണ് ജല്‍ഗാവ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

വിശ്രം പാട്ടീലിന്റെ കാര്‍ കല്ലെറിഞ്ഞ് തകര്‍ത്തശേഷം അദ്ദേഹത്തെ കുത്തികൊലപ്പെടുത്തി എന്നാണ് കേസ്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. പ്രതിഭ പാട്ടീല്‍ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും ബിജെപി ഈ കേസ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

Scroll To Top