Friday February 24, 2017
Latest Updates

മുന്‍ ബാങ്ക് തലവന്‍മാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു :തട്ടിപ്പ് നടത്തിയെന്ന് സംശയം

മുന്‍ ബാങ്ക് തലവന്‍മാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു :തട്ടിപ്പ് നടത്തിയെന്ന് സംശയം

ഡബ്ലിന്‍ :ഏഴു ബില്ല്യന്‍യൂറോയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് മുന്‍ തലവന്‍മാര്‍ സംശയത്തിന്റെ നിഴലില്‍. ആംഗ്ലോ ഐറിഷ് ബാങ്കിന്റെ ബുക്കിലേക്ക് ഡെപോസിറ്റ് ട്രാന്‍സ്ഫര്‍ നടത്തുന്ന കൂട്ടത്തില്‍ 7ബില്ല്യന്‍ യൂറോയുടെ തട്ടിപ്പു നടത്തി എന്നതാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഐറിഷ് ലൈഫ് ആന്‍ഡ് പെര്‍മെനന്റിന്റെ മുന്‍ സീനിയര്‍ എക്‌സിക്യുട്ടിവുമാരായ ഡെനിസ് കാസിയും പീറ്റര്‍ ഫിറ്റ്‌സ്പാട്രിക്കും മുന്‍ ആംഗ്ലോ എക്‌സിക്യുട്ടിവ് ജോണ്‍ ബോവേയും കേസുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ ഡിസ്ട്രിക് കോടതിയില്‍ നിന്നും ജാമ്യം നേടിയിട്ടുണ്ട്.
കുറ്റം ആരോപിക്കപ്പെട്ട മൂന്നുപേരും തങ്ങളുടെമേല്‍ ആരോപിക്കപ്പെട്ട വസ്തുതകള്‍ ഇല്ലാത്തതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
2008 മാര്‍ച്ച് ഒന്നുമുതല്‍ സെപ്തംബര്‍ 30വരെ ആംഗ്ലോയും ഐഎല്‍ആന്‍ഡ്പിയും ഐറിഷ് ലൈഫ് എഷ്വറന്‍സും നടത്തിയ ട്രാന്‍സ്ഫറിംഗിലാണ് 7.2ബില്ല്യന്‍ യൂറോയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡെപോസിറ്റര്‍മാരുടെയും ഇന്‍വെസ്‌റ്റേര്‍സിന്റെയും മുന്നില്‍ തെറ്റായ കണക്കുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഡെപോസിറ്റുകള്‍ ബാങ്കിനു നേടിക്കൊടുക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് പ്രാധമിക നിഗമനങ്ങള്‍.
തട്ടിപ്പിനും തെറ്റായ അക്കൗണ്ടിംഗിനും കൂട്ടുനിന്നതായി കാണിച്ചാണ് ആംഗ്ലോ ഐറിഷ് ബാങ്കിന്റെ മുന്‍ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡയറക്ടറായ ബോവേയ്‌ക്കെതിരെ കേസ് ചാര്‍ജു ചെയ്തിരിക്കുന്നത്. ഐഎല്‍ആന്‍ഡ്പിയുടെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ആയിരുന്നു കാസി, ഫിറ്റ്‌സ്പാട്രിക് അവിടെയുള്ള ഫിനാന്‍സ് ഡയറക്‌റും ആയിരുന്നു.
അടുത്ത വര്‍ഷം മാര്‍ച്ച് 12ണ്ടോടെ കേസ് പുനര്‍വിചാരണയ്‌ക്കെടുക്കും. അതിനു മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ജഡ്ജ് പാട്രിഷ്യ മക്‌നമാരെ പറഞ്ഞത്.
2009 ഫെബ്രുവരിയിലാണ് കാസിയും ഫിറ്റ്‌സ്പാട്രിക്കും ഐഎല്‍ആന്‍ഡ്പിയില്‍ നിന്നും രാജിവച്ചത്. ആംഗ്ലോ പ്രോപ് അപ് ബാലന്‍സ് ഷീറ്റില്‍ 7.2ബില്ല്യന്‍ യൂറോയുടെ ഷോര്‍ട്ടേം ഡെപോസിറ്റുകള്‍ 2008ല്‍ നേടിക്കൊടുത്തതിന്റെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോഴാണ് ഇവര്‍ രാജിവയ്‌ക്കേണ്ടിവന്നത്.
1000 യൂറോയുടെ ആള്‍ജാമ്യത്തിലും ഗാര്‍ഡ സ്‌റ്റേഷനില്‍ ആഴ്ച്ചയില്‍ ഒരുതവണ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലുമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
കാസിയുടെ സഹോദരന്‍ അലനും ഫിറ്റ്‌സ്പാട്രിക്കിന്റെ ഭാര്യ മരിയയും ബോവേയുടെ ഭാര്യ ഫ്രാന്‍സസ് ഫെറോനും 10,000 യൂറോയുടെ കോടതിയില്‍ അവരുടെ അക്കൗണ്ട് മരവിപ്പിക്കാതിരിക്കുന്നതിനായി കെട്ടിവയ്‌ക്കേണ്ടിവന്നു.
ഈ തട്ടിപ്പു നിമിത്തം ബാങ്കിന്റെ തകര്‍ച്ച തന്നെയാണ് സംഭവിച്ചത്. ബാങ്കിന്റെ പല ഭാഗങ്ങളും വില്‍പ്പന നടത്തേണ്ടിയും വന്നു. പെന്‍ഷന്‍സ് ആന്‍ഡ് ലൈഫ് അഷ്വറന്‍സ് വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ സഹായത്തോടെ 1.3 ബില്ല്യന്‍ യൂറോയ്ക്ക് കനേഡിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഭീമനായ ഗ്രേറ്റ് വെസ്റ്റ്‌ലൈഫ്‌കോയ്ക്ക് വിറ്റത്.2009
ലാണ് ആംഗ്ലോ ദോശസാത്കരിച്ചത്. ഐറിഷ് ബാങ്ക് റെസൊല്യൂഷന്‍ കോര്‍പറേഷന്‍ എന്ന പേരിലാണ് തുടര്‍ന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
വിവാദത്തിലായ മൂന്നു മുന്‍ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തുടര്‍ന്ന് കോടതിയിലും ഹാജരാക്കി. മൂന്നുപേരെക്കുറിച്ചുള്ള പൂര്‍ണ്ണമായ വ്യക്തി വിവരങ്ങളുംകോടതിയില്‍ ഹാജരാക്കിയിരുന്നു.
50കാരനായ ബോവേ വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമാണ്. ഇവര്‍ കുടുംബസമേതം നോര്‍ത്ത് ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലാണ് കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുന്നത്. ജഡ്ജ് തന്റെ പേരുവിളിച്ചപ്പോള്‍ വലതുകരം ഉയര്‍ത്തുകയാണ് ബോവേ ചെയ്തത്.
ഇത് സ്വയം ധനികരാവാനായി ചെയ്ത ഒരു കുറ്റമല്ലെന്നും ബാങ്കിംഗ് സിസ്റ്റത്തില്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ചെന്നുമാത്രമേ ഈ ആരോപണത്തില്‍ വ്യക്തമാവുന്നുള്ളൂവെന്നും പ്രതിഭാഗം വക്കീല്‍ ഡാര റോബിന്‍സണ്‍ പറഞ്ഞു. എല്ലാ ഞായറാഴ്ച്ചകളിലും മൗണ്ട്‌ജോയ് ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കണമെന്നാണ് ബോവേക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
നോര്‍ത്ത് ഡബ്ലിനില്‍ തന്നെയുള്ള റാഹെനിയിലാണ് 54കാരനായ കാസി താമസിക്കുന്നത്. ബ്ലഞ്ചാഡ്‌സ്ടൗണ്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കാനാണ് കാസിയോട് കോടതി പറഞ്ഞിട്ടുള്ളത്.
നോര്‍ത്ത് ഡബ്ലിനിലെ മാലഹൗഡിലാണ് 61കാരനായ ഫിറ്റ്‌സ്പാട്രിക് താമസിക്കുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും അടുത്ത ലോക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്നതാണ് ഇദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത്.
നിയമപരിധിക്ക് പുറത്തേക്ക് കടക്കുന്നതില്‍ നിന്നും മൂന്നുപേരും 48മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് കുടുംബ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നതിന് ഫിറ്റ്‌സ്പാട്രിക്കിന് അനുമതി ലഭിക്കുകയും ചെയ്തു

Scroll To Top