Saturday May 26, 2018
Latest Updates

മുന്നറിയിപ്പ് :മേയോ,ഗോള്‍വേ കൗണ്ടികളിലെ ഉപഭോക്താക്കള്‍ ഗ്യാസ് ഉപയോഗം നിര്‍ത്തി വെയ്ക്കണമെന്ന് അറിയിപ്പ് 

മുന്നറിയിപ്പ് :മേയോ,ഗോള്‍വേ കൗണ്ടികളിലെ ഉപഭോക്താക്കള്‍ ഗ്യാസ് ഉപയോഗം നിര്‍ത്തി വെയ്ക്കണമെന്ന് അറിയിപ്പ് 

ഗോള്‍വേ:കൗണ്ടി മേയോയിലെയും,കൗണ്ടി ഗോള്‍വേയിലെയും ഗ്യാസ് ഉപഭോക്താക്കള്‍ ഗ്യാസ് മീറ്റര്‍ ബോക്‌സുകള്‍ താല്‍ക്കാലികമായി ഓഫ് ചെയ്യണമെന്ന് ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ട് ആവശ്യപ്പെട്ടു.ഗ്യാസ് നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഗ്യാസ് ഉപയോഗം ഉപഭോക്താക്കള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വെയ്ക്കാനാണ് നിര്‍ദേശം.

ഗോള്‍വേ സിറ്റി,ഹെഡ്‌ഫോര്‍ഡ് ,കാസില്‍ബാര്‍,ടൂവോം ബലിനോബ്,ക്ലെയര്‍മോറീസ്,വെസ്റ്റ് പോര്‍ട്ട്,ബലീന,ക്രോസ് മോലിനാ,എന്നി പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഗ്യാസ് നെറ്റ് വര്‍ക്ക് അയര്‍ലണ്ട് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോരിബ് ഗ്യാസ് ടെര്‍മിനലില്‍ നിന്നുള്ള ഗ്യാസില്‍ പ്രത്യേക ഗന്ധം ചേര്‍ക്കാതെ പോയതാണ് പ്രശ്നത്തിന് കാരണമായത്.പ്രത്യേക ഗന്ധമില്ലെങ്കില്‍ ഗ്യാസ് ലീക്കായാല്‍ ഉപഭോക്താക്കള്‍ക്ക് ചോര്‍ച്ചയുണ്ടായത് അറിയാനാവില്ല.ഇത് അപകടങ്ങളിലേയ്ക്ക് നയിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഗ്യാസ് കണക്ഷന്‍ പോയിന്റില്‍ തന്നെ ഓഫ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.എങ്കിലും പൂര്‍ണ്ണമായ തോതിലുള്ള ഗ്യാസ് വിതരണം പുനരാരംഭിക്കാന്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ വരെ സമയം വേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന

Scroll To Top