Monday January 22, 2018
Latest Updates

മുന്നറിയിപ്പുമായി വോഡാഫോണ്‍: ഫോണില്‍ അപകടകരമായ ഇ മെയില്‍  വൈറസുകളെത്തും; ജാഗ്രതൈ 

മുന്നറിയിപ്പുമായി വോഡാഫോണ്‍: ഫോണില്‍ അപകടകരമായ ഇ മെയില്‍  വൈറസുകളെത്തും; ജാഗ്രതൈ 

ഡബ്ലിന്‍ :അപകടകരമായ ഇ മെയില്‍ വൈറസുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വോഡാ ഫോണ്‍ കസ്റ്റമേഴ്സിന് കമ്പനിയുടെ മുന്നറിയിപ്പ്.കംപ്യൂട്ടര്‍ വൈറസുകളാണ് ഈ ഇ മെയിലിലുള്ളതെന്ന് സുരക്ഷാ ക്രമീകരണ സ്ഥാപനമായ ഇസെറ്റ് അയര്‍ലണ്ടിന്റെ ബ്ലോഗ് പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.
വോഡാഫോണ്‍ കമ്പനിയുടെ ലെറ്റര്‍ ഹെഡിലുള്ള വൈറസ് മെയിലുകള്‍ ബില്ലിന്റെ രൂപത്തിലാണ് എത്തുക. വോഡാ ഫോണിന്റെ അല്ലാത്തവയുടെയും നിരവധി ഗുണഭോക്താക്കള്‍ക്ക് ഇതിനകം ഇത്തരം ബില്ലുകള്‍ അയച്ചുകഴിഞ്ഞു.ക്ലിക്ക് ഹിയര്‍ ടു വ്യൂ ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ എത്തുന്ന ഒരു ജെപിജി ഫയല്‍ ഒരു ‘വോഡാ ഫോണ്‍ ബില്‍ സിപ്പ് ‘എന്ന പേരിലുള്ള സിപ്പ് ഫയല്‍ ഡൗണ്‍ലോഡാകും.
ഭൂരിപക്ഷം വിന്‍ഡോകളും ഡിഫോള്‍ട്ടായി ഫയല്‍ എക്സടെന്‍ഷുകള്‍ സെറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇതൊരു ജാവാ സ്‌ക്രിപ്ട് ഫയല്‍ ആണെന്ന് അറിയാതെ പോകുന്നു. സൈബര്‍ ക്രിമിനലുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോഫ്ട് വെയര്‍ ആണ് ഇത്.ഇതിനെ തടയുന്നതിനായി ഗുണഭോക്താക്കള്‍ അവരുടെ ഫോണിന്റെ വിന്‍ഡോസ് ഫയല്‍ എക്സ്ടെന്‍ഷന്‍ ഓപ്ഷനുകളിലെ ‘ഹൈഡ് എക്സ്ടെന്‍ഷന്‍സ് ഫോര്‍ ക്നോണ്‍ ഫയല്‍ ടൈപ്സ് ‘ാേഫ് ചെയ്യണമെന്നും ഇസെറ്റ് അറിയിക്കുന്നു.വോഡാഫോണും അതിന്റെ ഉപഭോക്താക്കള്‍ക്ക് ഇത്തരം വ്യാജ ഇ മെയിലുകളെ തിരിച്ചറിയുന്നതിനുള്ള ടിപ്സുകള്‍ നല്‍കുന്നുണ്ട്.

Scroll To Top