Wednesday August 23, 2017
Latest Updates

മുഖ്യമന്ത്രി കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി

മുഖ്യമന്ത്രി കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി

കൊച്ചി: സോളാര്‍ അഴിമതി അന്വേഷിക്കുന്ന ഏകാംഗ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി. സോളാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെങ്കില്‍ മുഖ്യമന്ത്രി കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണു മൊഴി. ബാംഗ്ലൂരിലെ മലയാളി വ്യവസായ് എംകെ കുരുവിളയാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയത്. തവണകളായി കോഴ നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ എഴുതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് കുരുവിള സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന ആന്‍ഡ്രൂസ് എന്നയാളുമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആന്‍ഡ്രൂസ് വഴി മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തു വച്ച് 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സോളാര്‍ പദ്ധതിക്കു വേണ്ടി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി 4000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്ന് ആന്‍ഡ്രൂസ് അറിയിച്ചു ഈ പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇയാള്‍ തന്നെ ക്ഷണിച്ചു.

അതേസമയം ഈ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ മുഖ്യമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം. കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമായ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി രണ്ട് ഫോണ്‍ നമ്പരുകള്‍ നല്‍കി. ഇതില്‍ ഒന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍ മാന്‍ സലിം രാജിന്റെ നമ്പരായിരുന്നെന്നും കുരുവിള മൊഴി നല്‍കി.

Scroll To Top