Tuesday January 23, 2018
Latest Updates

മുഖ്യമന്ത്രി ഇടപെട്ടു,നഴ്സുമാരുടെ അനിശ്ചിതകാല സമരം തല്‍ക്കാലത്തേക്ക് മാറ്റി 

മുഖ്യമന്ത്രി ഇടപെട്ടു,നഴ്സുമാരുടെ അനിശ്ചിതകാല സമരം തല്‍ക്കാലത്തേക്ക് മാറ്റി 

 

തൃശൂര്‍ : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് നഴ്സുമാരുടെ സമരം മാറ്റിവച്ചു.തിങ്കളാഴ്ച മുതല്‍ സമരം ചെയ്യാനുള്ള തീരുമാനമാണ് 19 ന് ചര്‍ച്ച നടത്തുമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിന്‍ മേല്‍ തത്കാലം മാറ്റി വെച്ചത്.ഹൈക്കോടതിയുടെ മധ്യസ്ഥതയിലാണ് ബുധനാഴ്ചത്തെ ചര്‍ച്ച.അതേ സമയം സമരരംഗത്തുള്ള മറ്റൊരു സംഘടനയായ ഐഎന്‍ എ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അതുകൊണ്ട് സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും വ്യക്തമാക്കി

19ന് നടത്തുന്ന ചര്‍ച്ചയില്‍ നഴ്സുമാര്‍ക്ക് അനുകൂലമായ തീരുമാനായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പറഞ്ഞു.

ഇതേസമയം, 21ന് സെക്രട്ടേറ്റിയറ്റിനു മുന്നി ല്‍ നടത്താനിരിക്കുന്ന സമരത്തിന്റെ കാര്യത്തിലും 19ന്റെ ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനമാവുകയുള്ളു.

Scroll To Top