Saturday May 27, 2017
Latest Updates

മുഖ്യമന്ത്രി ആകണമെന്ന് അതിമോഹമില്ലെന്ന് മന്ത്രി കെഎം മാണി

മുഖ്യമന്ത്രി ആകണമെന്ന് അതിമോഹമില്ലെന്ന് മന്ത്രി കെഎം മാണി

കൊച്ചി: തനിക്ക് മുഖ്യമന്ത്രി ആകണമെന്ന് അതിമോഹമില്ലെന്ന് മന്ത്രി കെഎം മാണി.  കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന പിസി ജോര്‍ജിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലുമായി ചേര്‍ന്ന് യുഡിഎഫിനെ തകര്‍ക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും മാണി പറഞ്ഞു. ഇപ്പോള്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും കെഎം മാണി പറഞ്ഞു. സിപിഐഎമ്മുമായി കൂട്ട് ചേരേണ്ട സാഹചര്യം ഇപ്പോഴില്ല.

ആരെയും ഇല്ലായ്മ ചെയ്യുക എന്നത് കേരളാ കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജ് പറയുന്നത് പിസി ജോര്‍ജിന്റെ അഭിപ്രായമാണെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.  ഇന്നലെ നടന്ന ഒരു പരിപാടിയിലാണ് പിസി ജോര്‍ജ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാണമെന്ന് ആവശ്യപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Scroll To Top