Monday October 22, 2018
Latest Updates

മുഖം മിനുക്കല്‍ പരിപാടികളുമായി വരദ്കര്‍ സര്‍ക്കാര്‍ : വാട്ടര്‍ച്ചാര്‍ജ് തിരികെ ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

മുഖം മിനുക്കല്‍ പരിപാടികളുമായി വരദ്കര്‍ സര്‍ക്കാര്‍ : വാട്ടര്‍ച്ചാര്‍ജ് തിരികെ ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് വിഷയത്തില്‍ ജനകീയ സമരത്തെ തുടര്‍ന്ന് നഷ്ട്മായ പഴയ സര്‍ക്കാരിന്റെ ഇമേജ് തിരിച്ചു പിടിയ്ക്കാന്‍ മുഖം മിനുക്കലുമായി ലിയോ വരദ്കര്‍ .അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ വീട്ടുകാര്‍ക്കും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ അടച്ച വാട്ടര്‍ ചാര്‍ജ് തിരികെ നല്‍കുകയാണ്. 90 ശതമാനം ആളുകള്‍ക്കും തുക തിരികെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ സര്‍ക്കാരിന് നേരെയുണ്ടായ അവമതിപ്പിനെ മറികടക്കാനാവുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

പ്രത്യേക അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിച്ചാവും ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കുക.വാട്ടര്‍ച്ചാര്‍ജ് തിരികെ ലഭിക്കാന്‍ ഓണ്‍ലൈനിലൂടെയായാണ് അപേക്ഷിക്കേണ്ടത്.മുമ്പ് പണം അടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷയോടൊപ്പം നല്‍കണം.റീഫണ്ടിനുള്ള അപേക്ഷാ സംവിധനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വാട്ടര്‍ച്ചാര്‍ജ് പ്രശ്നം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. പോലിസിനു കേസന്വേഷണത്തിലുംനടത്തിപ്പിലും സംബന്ധിച്ച വീഴ്ചകള്‍ അന്വേഷിക്കാന്‍ ഗാര്‍ഡ കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.കോടതി സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളോടെയാണ് വാട്ടര്‍ ചാര്‍ജ് പ്രക്ഷോഭത്തില്‍ ജയിലിലാക്കിയ നേതാക്കളെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതും സര്‍ക്കാരിന് ക്ഷീണമായി.ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വെള്ളക്കരം ഉയര്‍ത്തിയതിന്റെ പേരില്‍ സര്‍ക്കാരിന് ലഭിച്ച തുക തിരികെ നല്‍കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.

ഹൗസിംഗ് മന്ത്രി ഒവ്വണ്‍ മര്‍ഫിയും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കാര്യങ്ങള്‍ വേഗത്തിലാവുകയായിരുന്നു.മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി ചേര്‍ന്ന ഫിനഗെല്‍ മന്ത്രിമാരുടെ അനൗപചാരിക യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.

ഈ വര്‍ഷം അവസാനത്തോടെയെങ്കിലും ആ പണം മുഴുവനും തിരികെ നല്‍കണമെന്നാണ് ധാരണയായത്.ഈ പണം തിരികെ നല്‍കുന്നതിന്റെ പേരില്‍ ഈ വര്‍ഷം നികുതി വര്‍ധിപ്പിക്കാനോ ഏതെങ്കിലും ആനുകൂല്യ നല്‍കാതിരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നു പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. ക്രിസ്തുമസ് ബോണസ് ഉറപ്പായും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.300മില്യന്‍ യൂറോയാണ് സര്‍ക്കാരിന് ചെലവിടാനുള്ളത്.അതിന് പുറമെയാണ് 170മില്യന്‍ യൂറോ വാട്ടര്‍ച്ചാര്‍ജ് തിരിച്ചടവിനത്തില്‍ ചെലവാകുന്നത്. അതിന്റെ പേരില്‍ ഒരു അഡീഷണല്‍ ബാധ്യതയും ജനങ്ങള്‍ക്കുമേല്‍ വെയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഒരു വകുപ്പിനോടും ലാഭമുണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല, ആര്‍ക്കും വിപ്പും നല്‍കിയിട്ടുമില്ല പ്രധാനമന്ത്രി വിശദീകരിച്ചു.

വെള്ളച്ചാര്‍ജ് തിരികെ നല്‍കുന്നതിനാല്‍ ഈ വര്‍ഷം ക്രിസ്തുമസ് ബോണസ് ഉണ്ടാവില്ലെന്ന് ലേബര്‍ പാര്‍ടി നേതാവും സെനറ്ററുമായ ഗെഡ് നാഷ് ആരോപിച്ചിരുന്നു.ഇതിനുള്ള മറുപടി കൂടിയായാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയത്.അടച്ച തുകയില്‍ നിന്നും പരാമാവധി 325 യൂറോ വരെ വാട്ടര്‍ ചാര്‍ജ് തിരിച്ചു കൊടുക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.90 ശതമാനം പേരും 325 യൂറോയില്‍ താഴെയുള്ള ചാര്‍ജാണ് അടച്ചിരിക്കുന്നത്

Scroll To Top