Wednesday April 26, 2017
Latest Updates

മുംബൈ സ്‌ഫോടനക്കേസ്:യാക്കൂബ് മേമനെ ജൂലൈ 30 ന് തൂക്കിലേറ്റുമെന്ന് സൂചനകള്‍ 

മുംബൈ സ്‌ഫോടനക്കേസ്:യാക്കൂബ് മേമനെ ജൂലൈ 30 ന് തൂക്കിലേറ്റുമെന്ന് സൂചനകള്‍ 

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ ജൂലൈ 30 ന് തൂക്കിലേറ്റാന്‍ സാധ്യത. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ദയാഹര്‍ജി തള്ളിയാലാണ് വധശിക്ഷ നടപ്പിലാക്കുക. ജൂലൈ 21നാണ് സുപ്രീം കോടതി ദയാഹര്‍ജി പരിഗണിക്കുന്നത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കുക.
1993 മാര്‍ച്ച് 12ന് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന 13 സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ് യാക്കൂബ് മേമന്‍. 257 പേരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരിക്കേറ്റിരുന്നു.

വധശിക്ഷ നടപ്പിലാക്കിയാല്‍ 1993 സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റുന്ന ആദ്യ പ്രതിയാകും യാക്കൂബ് മേമന്‍. 2007ല്‍ ടാഡ കോടതിയാണ് യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ചത്. സ്‌ഫോടനങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുള്ളത്.

Scroll To Top