Tuesday January 24, 2017
Latest Updates

മുംബൈ പോലീസ് ടീം വീണ്ടും

മുംബൈ പോലീസ് ടീം വീണ്ടും

‘മുംബൈ പോലീസ്’ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിക്കുന്നു. പ്രിഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘മുംബൈ പോലീസ്’.

ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കി റോഷന്‍ ആന്റ്രൂസ് സംവിധാനം ചെയ്ത സസ്പന്‍സ് ത്രില്ലര്‍ പോലീസ് കഥ ആയിരുന്നു ‘മുംബൈ പോലീസ്’. ഈ ടീം മുഴുവന്‍ അടുത്ത പ്രോജക്ടുമായി രംഗത്തേക്ക് വരികയാണ്.

അടുത്ത കഥ തുടങ്ങാന്‍ ടീം തയ്യാറായിക്കഴിഞ്ഞെന്നു ബോബി സഞ്ജയ് ടീം പറയുന്നു. അടുത്ത പ്രോജക്ടിന്റെ പ്രോഡക്ഷന്‍ നിഷാദ് ഹനീഫ തന്നെയാണ്.

‘മുംബൈ പോലീസില്‍’ നിന്നും വളരെ വ്യത്യസ്ഥതയുള്ള കഥയും കഥാപാത്രങ്ങളും ആണ് പുതിയ ചിത്രത്തില്‍ ഉണ്ടാവുക എന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.
ഡബ്ലിനിലെ മലയാളിയായ ബിനു ജോസഫും മുംബൈ പോലീസില്‍ ശ്രദ്ധേയമായ വിധം രംഗത്ത് എത്തിയിരുന്നു

കുഞ്ചാക്കോ ബോബന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കിലാണ് ഇപ്പോള്‍ റോഷന്‍ ആന്റ്രൂസ്. അത് പൂര്‍ത്തിയായ ഉടന്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

Scroll To Top